27/01/2026

’​മെസേജ് അയച്ച് ശല്യം ചെയ്തു’: സൂര്യകുമാർ യാദവിനെതിരായ വെളിപ്പെടുത്തൽ നടിയ്ക്ക് പാരയായി; 100 കോടിയുടെ കേസ്

 ’​മെസേജ് അയച്ച് ശല്യം ചെയ്തു’: സൂര്യകുമാർ യാദവിനെതിരായ വെളിപ്പെടുത്തൽ നടിയ്ക്ക് പാരയായി; 100 കോടിയുടെ കേസ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ നടി ഖുഷി മുഖർജി നിയമക്കുരുക്കിൽ. താരത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച് 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് നടിക്കെതിരെ ഫയൽ ചെയ്തിരിക്കുന്നത്. സൂര്യകുമാറിന്റെ ജന്മനാടായ ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശി ഫൈസാൻ അൻസാരിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം നടന്ന ഒരു മാധ്യമ പരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവം. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്ന ചോദ്യത്തിന് മറുപടി നൽകവെ, സൂര്യകുമാർ യാദവ് തനിക്ക് നിരന്തരം സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നുവെന്ന് ഖുഷി വെളിപ്പെടുത്തിയിരുന്നു. “പല ക്രിക്കറ്റ് താരങ്ങളും എന്റെ പിന്നാലെ കൂടിയിട്ടുണ്ട്. അതിൽ പ്രമുഖൻ സൂര്യകുമാർ യാദവാണ്. അദ്ദേഹം നിരന്തരം മെസ്സേജുകൾ അയക്കുമായിരുന്നു. എന്നാൽ എനിക്ക് താല്പര്യമില്ലാത്തതിനാൽ സംസാരിക്കാറില്ല,” ഇങ്ങനെയായിരുന്നു നടിയുടെ അവകാശവാദം.

ലോകമെമ്പാടും ആരാധകരുള്ള ഒരു കായികതാരത്തിനെതിരെ യാതൊരു തെളിവുകളുമില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫൈസാൻ അൻസാരി ഹരജിയിൽ ചൂണ്ടിക്കാട്ടി. സൽപ്പേരിന് കളങ്കം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടി ഇത് ചെയ്തത്. വിഷയത്തിൽ ഗാസിപൂർ എസ്പി ഡോ. ഇരാജ് രാജയ്ക്ക് നേരിട്ട് പരാതി നൽകിയ അൻസാരി, നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

​വിവാദം കത്തിപ്പടരുമ്പോഴും സൂര്യകുമാർ യാദവോ നടി ഖുഷി മുഖർജിയോ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: