28/03/2026
[fontresizer_tawhidurrahmandear_widget]

മരണത്തിലും തണലായി 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ; അഞ്ച് പേർക്ക് പുതുജീവൻ നൽകി കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്

 മരണത്തിലും തണലായി 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ; അഞ്ച് പേർക്ക് പുതുജീവൻ നൽകി കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവ്

തിരുവനന്തപുരം: വിധി കവർന്നെടുത്ത കുഞ്ഞുജീവന്റെ ഓർമ്മകൾ ഇനി അഞ്ചുപേരിലൂടെ തുടിക്കും. റോഡപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകളായ ആലിൻ, മരണാനന്തരം തന്റെ അവയവങ്ങൾ അഞ്ചുപേർക്കായി നൽകിയാണ് ലോകത്തോട് വിടപറഞ്ഞത്.

വേർപാടിന്റെ കഠിനമായ ദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച മാതാപിതാക്കളുടെ തീരുമാനം ഏറെ മാതൃകാപരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ആലിന്റെ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള പത്തു വയസ്സുകാരനാണ് നൽകുന്നത്. കരൾ, ഹൃദയവാൽവുകൾ എന്നിവയും അർഹരായ രോഗികൾക്ക് പുതുജീവനേകും.

കൊച്ചിയിൽ നിന്നും റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്. ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയത്. കുരുന്നിന്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുമെന്നത് ഒരു നാടിനെ മുഴുവൻ വേദനയിലും അഭിമാനഭരിതരാക്കുന്നു. അവയവദാന രംഗത്ത് പുതിയൊരു ചരിത്രം കുറിച്ച കുഞ്ഞിനും കുടുംബത്തിനും ആദരമർപ്പിച്ച് സോഷ്യൽ മീഡിയയും സിനിമാ-രാഷ്ട്രീയ ലോകവും രംഗത്തെത്തിയിട്ടുണ്ട്.

Also read: