04/09/2026
[fontresizer_tawhidurrahmandear_widget]
World

ഫലസ്തീനി തടവുകാരനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട ഇസ്രായേ‍ല്‍ സെെന്യത്തിന്റെ മുന്‍ അഭിഭാഷക അറസ്റ്റില്‍

തെല്‍ അവീവ്: ഫലസ്തീനി തടവുകാരനെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട്, ഇസ്രായേൽ സൈന്യത്തിന്റെ മുൻ മിലിട്ടറി അഡ്വക്കേറ്റ് ജനറൽ മേജർ ജനറൽ യിഫത്ത് തോമർ യെറുഷാൽമി അറസ്റ്റിലായി. ദൃശ്യങ്ങൾ പുറത്തുവിടാൻ അനുമതി നൽകിയത് താനാണെന്നു വെളിപ്പെടുത്തി വെള്ളിയാഴ്ച ഇവർ രാജി വെച്ചിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാത്രിയാണ് അവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ദേ തൈമാൻ ഡിറ്റൻഷൻ സെന്ററിലെ തടവുകാരനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലാണ് ഈ നടപടി. 2024 ജൂലൈ 5Read More

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡിഎംകെ സുപ്രിംകോടതില് ; എസ്ഐആർ തടയണമെന്ന് ആവശ്യം

ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്‌ക്കെതിരെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെയാണ് ഡി.എം.കെയുടെ നിയമപോരാട്ടം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വോട്ടര്‍മാരെ, പ്രത്യേകിച്ച് ബി.ജെ.പിയെ എതിര്‍ക്കുന്നവരെ ഒഴിവാക്കാനുള്ള ദുരുദ്ദേശ്യപൂര്‍ണമായ ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍ പട്ടിക [&Read More

India

കോൺഗ്രസിൻ്റെ തലയിൽ തോക്ക് വെച്ച് ആർജെഡി മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം തട്ടിയെടുത്തെന്ന് മോദി; പ്രധാനമന്ത്രി

പാട്ന: ബിഹാറിലെ പ്രതിപക്ഷമായ മഹാസഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ തലയിൽ ‘കട്ട’ (നാടൻ തോക്ക്) വെച്ച് ഭീഷണിപ്പെടുത്തിയാണ് ആർജെഡി മുഖ്യമന്ത്രി പദം തട്ടിയെടുത്തതെന്ന കാര്യം തനിക്കറിയാമെന്ന് മോദി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ നുണയും പരിഹാസ്യവുമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മറുപടി നൽകി. പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള പ്രസംഗങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭോജ്പൂർ ജില്ലയിലെ ആരായിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ആർജെഡിക്കെതിരെ ശക്തമായ ആക്രമണം പ്രധാനമന്ത്രി [&Read More

India

ബിഹാറില്‍ പ്രചരണത്തിനിടെ മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം വെള്ളത്തിലിറങ്ങി രാഹുല്‍ ഗാന്ധി

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കിടെ മത്സ്യ ബന്ധന തൊഴിലാളികൾക്കൊപ്പം വെള്ളത്തിലിറങ്ങി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ് ജില്ലയിൽ വികാസ്ശീൽ ഇൻസാഫ് പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിക്കൊപ്പമാണ് രാഹുൽ ഗാന്ധി തൊഴിലാളികളുമായും കർഷകരുമായും കൂടിക്കാഴ്ച നടത്തിയത്. മത്സ്യബന്ധന തൊഴിലാളികൾക്കൊപ്പം കായലിലൂടെ തോണിയിൽ സഞ്ചരിച്ച രാഹുൽ ഗാന്ധി, വെള്ളത്തിലേക്ക് എടുത്തു ചാടുകയും നീന്തുകയും ചെയ്തു. ‘ബിഹാറിലെ ബെഗുസരായിയിൽ വി.ഐ.പി പാർട്ടി അധ്യക്ഷൻ മുകേഷ് സാഹ്നിക്കൊപ്പം അവിടത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടതിൽ അതിയായ സന്തോഷം. അവരുടെ ജോലി [&Read More

World

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരന്തരം ആക്രമണം; ഇസ്രയേലിനെതിരെ ലബനാന്‍ പോര്‍മുഖത്തേക്ക്‌

ബെയ്റൂത്ത്: ഇസ്രയേൽ സൈന്യം അതിർത്തിയിൽ നിരന്തരം നടത്തുന്ന അതിക്രമങ്ങളിൽ സഹികെട്ട് കടുത്ത നടപടികളിലേക്ക് ഒടുവിൽ ലബനാനും. തെക്കൻ ലബനാനിൽ സർക്കാർ സൈന്യത്തെ വിന്യസിച്ചതായി റിപ്പോർട്ട് വരുന്നു. ഇസ്രയേലി ആക്രമണത്തിൽ മുനിസിപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് അതിർത്തിയിലെ സംഘർഷം പുതിയ തലത്തിലേക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. ഇസ്രയേലി സൈനികരുമായി ഏറ്റുമുട്ടാൻ തയ്യാറാകാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ലബനാനും ഇസ്രയേലും തമ്മിലുള്ള അതിർത്തി മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി [&Read More

Entertainment

സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാബാനു ബീഗത്തിന്റെ കുടുംബം; ഇമ്രാന്‍ ഹാഷ്മിയുടെ ‘ഹഖ്’ നിയമക്കുരുക്കില്

ഇന്‍ഡോര്‍: ഇമ്രാന്‍ ഹാഷ്മിയും യാമി ഗൗതമും പ്രധാന വേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ചിത്രമായ ‘ഹഖ്’ നിയമക്കുരുക്കില്‍. 1985ലെ സുപ്രധാന കേസായ മുഹമ്മദ് അഹമ്മദ് ഖാന്‍ വേഴ്സസ് ഷാബാനു ബീഗം കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാബാനു ബീഗത്തിന്റെ നിയമപരമായ അവകാശികളാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡോര്‍ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. അന്തരിച്ച ഷാബാനുവിന്റെ വ്യക്തിജീവിതം നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഇത് മുസ്്‌ലിം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും, ശരീഅത്ത് നിയമത്തെ [&Read More

India

”പപ്പു, തപ്പു, അപ്പു; അവർ ഗാന്ധിജിയുടെ 3 വാനരന്മാരെ പോലെ”- രാഹുലിനും തേജസ്വിക്കും

പാട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെ അധിക്ഷേപവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നുപേരെ പപ്പു, തപ്പു, അപ്പു എന്നു വിളിച്ച അദ്ദേഹം, മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെപ്പോലെയാണ് ഇവരെന്നും ആക്ഷേപിച്ചു. ദര്‍ഭംഗയിലെ കെവോട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥിന്റെ പരിഹാസം. ”ഗാന്ധിജിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതുപോലെ, ഇന്ന് ഇന്‍ഡ്യ സഖ്യത്തിനും മൂന്ന് കുരങ്ങന്മാരുണ്ട്. ‘പപ്പു, തപ്പു, അപ്പു’ എന്നിങ്ങനെ മൂന്ന് [&Read More

India

തെര. കമ്മീഷനെതിരെ ഡിഎംകെ സുപ്രിംകോടതിയില്‍; എസ്‌ഐആര്‍ തടയണമെന്ന് ആവശ്യം

ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്‌ക്കെതിരെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെയാണ് ഡി.എം.കെയുടെ നിയമപോരാട്ടം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വോട്ടര്‍മാരെ, പ്രത്യേകിച്ച് ബി.ജെ.പിയെ എതിര്‍ക്കുന്നവരെ ഒഴിവാക്കാനുള്ള ദുരുദ്ദേശ്യപൂര്‍ണമായ ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍ പട്ടിക [&Read More

Gulf

ഇമാറാത്തില്‍ ചരിത്രസംഗമം; സമസ്ത നൂറാം വാര്‍ഷിക പ്രചാരണത്തിന് ദുബൈയില്‍ പ്രൗഢോജ്ജ്വല തുടക്കം

ദുബൈ: ‘ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക പ്രചാരണങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം. ദുബൈയിലെ ഊദ്‌മേത്ത അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലാണ് ചരിത്രസംഗമത്തിനു വേദിയായത്. വിവിധ യുഎഇ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തിയ മഹാസംഗമം, കേരളീയ മുസ്ലിം മുഖ്യധാരയുടെ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നതായി. സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അന്താരാഷ്ട്ര പ്രചാരണോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്തയാണ് കേരളത്തില്‍ കലര്‍പ്പില്ലാത്ത പരിശുദ്ധ മതത്തെ [&Read More