ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ (ഐസിസി) ഇന്ന് യോഗം ചേരാനിരിക്കെ, വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കളിക്കാൻ താല്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ പിന്തുണച്ച് പിസിബി ഐസിസിക്ക് കത്തയച്ചുവെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ സുരക്ഷാ ആശങ്കകൾ പരിഗണിച്ച്&Read More
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് മാണ്ഡവി താലൂക്കിൽ ഉദ്ഘാടനം ചെയ്യുംമുമ്പേ കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു വീണു. തദ്കേശ്വർ ഗ്രാമത്തിൽ 21 കോടി രൂപ ചെലവഴിച്ചാണ് ടാങ്ക് നിർമിച്ചത്. ഉദ്ഘാടനത്തിന് തയാറെടുക്കുന്നതിന്റെ ഭാഗമായി ടാങ്കിൽ വെള്ളം നിറച്ച് പരിശോധന നടത്തുന്നതിനിടെ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. 15 മീറ്റർ ഉയരമുള്ള ടാങ്ക് 11 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ വേണ്ടിയാണ് നിർമിച്ചത്. ഏകദേശം 9 ലക്ഷം ലിറ്റർ വെള്ളം നിറച്ചപ്പോഴാണ് ടാങ്ക് പൂർണ്ണമായും തകർന്നത്. ഇതോടെ പരിസരപ്രദേശമാകെ വെള്ളത്തിനടിയിലായി. സംഭവത്തിൽ ഒരു [&Read More
ജറൂസലം: അധിനിവേശ കിഴക്കൻ ജറൂസലമിലെ പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ ഉൻറ്വയുടെ (Read More
റബാത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിലെ നാടകീയ സംഭവങ്ങളെത്തുടർന്ന് സെനഗൽ മുഖ്യപരിശീലകൻ പാപ്പെ തിയാവിനെതിരെ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അച്ചടക്ക നടപടി.&Read More
ചെന്നൈ: ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്താതെ തമിഴ്‌നാട് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി ഗവർണർ ആർഎൻ രവി. ദേശീയ ഗാനത്തെ അവഗണിച്ചു എന്ന കാരണം പറഞ്ഞാണ് ഇറങ്ങിപ്പോക്ക്. പിന്നീട്, തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് സംസ്ഥാന സർക്കാറിനെതിരെ 13 ഇന കുറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പത്രക്കുറിപ്പ് ഗവർണർ പുറത്തിറക്കി. വർഷത്തെ ആദ്യ സമ്മേളനമായതിനാൽ പാരമ്പര്യമനുസരിച്ച് ഗവർണറുടെ പ്രസംഗത്തോടെ നടപടികൾ ആരംഭിക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് ഗവര്ണറും സഭയില് ഉണ്ടായിരുന്നു. സമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായി തമിഴ് തായ് ആശംസകൾ സഭയിൽ [&Read More
കൊർഡോബ: തെക്കൻ സ്പെയിനിലെ കോർഡോബ പ്രവിശ്യയിലുണ്ടായ അതിഭീകരമായ ട്രെയിൻ അപകടത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടു. 120Read More
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്ത വീട്ടിൽ ജമാഅത്ത് നിസ്‌കാരം നിർവഹിച്ചതിന് 12 പേരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ബറേലി ജില്ലയിലെ മുഹമ്മദ് ഗഞ്ചിലാണ് സംഭവം. നിസ്‌കാരം നിർവഹിക്കുന്നതിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ്, അനുമതിയില്ലാതെ സ്വകാര്യ സ്ഥലത്ത് മതപരമായ ഒത്തുചേരൽ നടത്തിയ എന്നാരോപിച്ച് പൊലീസ് നടപടിയെടുത്തത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. നിസ്‌കാരത്തിന് നേതൃത്വം നൽകിയ ഇമാമും വീട്ടുടമയും ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. ഹസീൻ ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ നിലവിൽ ആരും താമസമില്ലാത്തതുമായ വീടാണിതെന്ന് പോലീസ് [&Read More
റബാത്ത്: ആഫ്രിക്കൻ ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരാട്ടത്തിൽ ആതിഥേയരായ മൊറോക്കോയെ കീഴടക്കി സെനഗൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം ചൂടി. റബാത്തിലെ പ്രിൻസ് മൗലേ അബ്ദുള്ള സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സെനഗൽ വിജയം കൈവരിച്ച ത്. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ നാലാം മിനിറ്റിൽ വില്ലാറയൽ താരം പാപെ ഗെയ് നേടിയ [&Read More
ടോക്കിയോ: വടക്കൻ ജപ്പാനിൽ പറന്നുയർന്ന ലോക്ഹീഡ് മാർട്ടിൻ എഫ്Read More
കരുവാരകുണ്ട്: മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകം. സ്കൂളിലേക്ക് പോയ 14 വയസ്സുള്ള ഒൻപതാം ക്ലാസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാരകുണ്ട് തൊടിയപുലത്താണ് സംഭവം. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി ക്ലാസിൽ എത്തിയിരുന്നില്ല.. ഒരു നമ്പറിൽ നിന്ന് ഫോൺ വിളിച്ചതിനു ശേഷം ഫോൺ സ്വിച്ച് ഓഫായിരുന്നു. ആൺസുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതി [&Read More