26/01/2026
Main story

മുസ്ലിം വോട്ടുകൾ കൂട്ടമായി വെട്ടാൻ സമ്മർദ്ദം: ആത്മഹത്യാ ഭീഷണിയുമായി പോളിംഗ് ഉദ്യോഗസ്ഥൻ

ജയ്പൂർ: വോട്ടർപട്ടികയിൽ നിന്ന് മുസ്ലിംകളുടെ വോട്ടുകൾ വ്യാപകമായി പേരുകൾ നീക്കം ചെയ്യണമെന്ന ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദത്തിന് പിന്നാലെ, ജയ്പൂരിലെ ഹവ മഹൽ മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യാ ഭീഷണി മുഴക്കി. ബിജെപി കൗൺസിലറുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് കീർത്തി കുമാർ എന്ന ഉദ്യോഗസ്ഥൻ കടുത്ത മാനസിക സമ്മർദ്ദം മൂലം ആത്മഹത്യയെക്കുറിച്ച് സംസാരിച്ചത്. “ഞാൻ കളക്ടറുടെ ഓഫീസിൽ ചെന്ന് ആത്മഹത്യ ചെയ്യും” – എന്ന് കുമാർ പറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹവ മഹൽ [&Read More

India

വ്യാജപ്രചാരണങ്ങൾക്കും നിയമം കയ്യിലെടുക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി മംഗളൂരു പോലീസ്

മംഗളൂരു: സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും നിയമം കയ്യിലെടുത്ത് അക്രമം നടത്തുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മംഗളൂരു സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. വാട്സാപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസിന്റെ ഈ ഇടപെടൽ. അടുത്തിടെ മംഗളൂരുവിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ നടന്ന ആക്രമണമാണ് പോലീസിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അയാൾ ഒരു വിദേശിയാണെന്ന (ബംഗ്ലാദേശി) തെറ്റായ ആരോപണം ഉന്നയിച്ചായിരുന്നു അക്രമം. എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ ഇന്ത്യൻ പൗരനാണെന്നും [&Read More

Football

കിങ്സ് കപ്പിൽ റയലിന് നാണക്കേട്; ബാഴ്സ ഇന്നിറങ്ങും

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് സ്പാനിഷ് കിങ്സ് കപ്പ് (കോപ ദെൽ റേ) പ്രീക്വാർട്ടറിൽ വമ്പന്മാരായ റയൽ മാഡ്രിഡ് പുറത്ത്. രണ്ടാം ഡിവിഷനിൽ തപ്പിത്തടയുന്ന അൽബാസെറ്റെ ബലോംപിയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റയലിന്റെ ചിറകരിഞ്ഞ് ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് സാധ്യമാക്കിയത്. സ്പാനിഷ് സൂപ്പർ കോപ്പ ഫൈനലിൽ ബാഴ്സയോട് തോറ്റ റയലിന് കോപ ദെൽ റേ പരാജയം വൻ ആഘാതമായി. പുറത്താക്കപ്പെട്ട ഷാബി അലോൻസോയ്ക്ക് പകരമെത്തിയ കോച്ച് അൽവാരോ അർബലോവയുടെ തുടക്കവും വൻ ശോകമായി. ആവേശകരമായ പോരാട്ടത്തിന്റെ 42Read More

Main story

നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി; ഹീബ്രു ഭാഷയിൽ മോദിയുടെ പോസ്റ്റ്

ന്യൂഡൽഹി: പുതുവർഷത്തോടനുബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംഭാഷണം നടത്തി. നെതന്യാഹുവിനും ഇസ്രായേൽ ജനതയ്ക്കും പുതുവത്സരാശംസകൾ നേർന്ന മോദി, ഹീബ്രു ഭാഷയിൽ എക്സിലൂടെയും തന്റെ സന്ദേശം പങ്കുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഈ നീക്കം. വരാനിരിക്കുന്ന വർഷത്തിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി മോദി പോസ്റ്റിൽ പറഞ്ഞു. പ്രാദേശികമായ സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ [&Read More

Main story

ഇലക്ട്രിക് വിപണിയിലേക്ക് മാരുതിയും; ഇ വിറ്റാര ഈ മാസം മുതൽ

ഇന്ത്യൻ വാഹന വിപണിയിലെ അതികായന്മാരായ മാരുതി സുസുക്കി തങ്ങളുടെ ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് എസ്‌യുവി ആയ ‘ഇ വിറ്റാര (Read More

World

‘ഇറാൻ അമേരിക്കയെ ലക്ഷ്യമിട്ട് ആണവ മിസൈൽ വികസിപ്പിക്കുന്നു’; ആരോപണവുമായി നെതന്യാഹു

തെല്‍ അവീവ്: ഇറാനെതിരെ പുതിയ ആരോപണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുന്നുണ്ടെന്നാണു പുതിയ വാദം. അമേരിക്കന്‍ നഗരങ്ങളെ വരെ ആക്രമിക്കാന്‍ ശേഷിയുള്ളവയാണ് ഈ ആയുധങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബെന്‍ ഷാപ്പിറോയുമായുള്ള അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ ആരോപണം. ”8,000 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈലുകളാണ് ഇറാന്‍ വികസിപ്പിക്കുന്നത്. അതിലേക്ക് ഒരു 3,000 കിലോ മീറ്റര്‍ ദൂരം കൂടി ചേര്‍ത്താല്‍ ഈ മിസൈലുകള്‍ക്ക് അമേരിക്കയുടെ കിഴക്കന്‍ [&Read More

Kerala

‘എട്ടുമുക്കാലട്ടി വച്ചതു പോലെ ഒരാള്‍’; പ്രതിപക്ഷ എംഎല്‍എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ എംഎൽഎക്കെതിരെ അധിക്ഷേപവുമായി മുഖ്യമന്ത്രി. പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’ എന്ന പ്രയോഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. അംഗത്തിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം. “എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. വാച്ച് ആൻഡ് വാർഡിന് ആക്രമിക്കാൻ പോവുകയായിരുന്നു. [&Read More