ദോഹ ∙ ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ യുഎസുമായി പുതുക്കിയ പ്രതിരോധ കരാർ ഒപ്പിടാനൊരുങ്ങുന്നു. കരാർ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഖത്തറിനെ ഇസ്രയേൽ ഇനി ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ വിളിച്ച ട്രംപ് വീണ്ടും ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നു.Read More
Gulf
രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’: മൂന്ന് മലയാളികൾക്ക് ലക്ഷങ്ങൾ സമ്മാനം; പ്രവാസികളുടെ സ്വപ്നങ…
20 പേർ അടങ്ങുന്ന ഒരു സംഘത്തോടൊപ്പം കഴിഞ്ഞ ആറുമാസമായി ടിക്കറ്റെടുക്കുന്ന ആളാണ് ജിബിൻ പീറ്റർ. ‘രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’ എന്ന ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റാണ് ജിബിനെ സമ്മാനത്തിന് അർഹനാക്കിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ വിജയം ഏറെ സന്തോഷം നൽകിയെന്ന് ജിബിൻ പറഞ്ഞു. അഭിലാഷ് കുഞ്ഞപ്പിയും കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. പത്ത് പേരുള്ള തങ്ങളുടെ കൂട്ടായ്മ വിജയം കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ തുക എല്ലാവരും പങ്കിട്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമായി [&Read More