ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ മഴയും ആലിപ്പഴ വർഷവും തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ കനത്ത പേമാരിയാണ് അനുഭവപ്പെട്ടത്. വടക്കൻ എമിറേറ്റുകളിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത കാറ്റിൽ മരങ്ങൾ പിഴുതെറിയപ്പെട്ടും കെട്ടിടാവശിഷ്ടങ്ങൾ പറന്നുവീണും നിരവധി വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. [&Read More
കൊച്ചി: ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണ്. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അതേസമയം, ജിദ്ദയില്‍നിന്ന് വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയര്‍ പൊട്ടിയതായും സൂചനയുണ്ട്. വലിയ ശബ്ദം കേട്ടതായും ഉള്ളില്‍ കുലുക്കം അനുഭവപ്പെട്ടതായും യാത്രക്കാരും വെളിപ്പെടുത്തുന്നു. ടേക്ക് ഓഫിനിടെ വൻ ശബ്ദം; ഭീതിയോടെ യാത്രക്കാർ ഇന്ന് പുലർച്ചെ 1.15Read More
മാഡ്രിഡ്: ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളുമായി സ്പാനിഷ് മാധ്യമങ്ങൾ. സ്പാനിഷ് ക്ലബ്ബായ എഫ്.സി ബാഴ്സലോണയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ താല്പര്യം പ്രകടിപ്പിക്കുന്നതായാണ് വാർത്തകൾ. റിപ്പോർട്ടുകൾ പ്രകാരം, ക്ലബ്ബിനെ ഏറ്റെടുക്കുന്നതിനായി ഏകദേശം 10 ബില്യൺ യൂറോയുടെ (ഏകദേശം 89,000 കോടി രൂപ) വമ്പൻ ഓഫറാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. എൽ ചിരിംഗിറ്റോയിലെ (Read More
മക്ക: ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ തിളങ്ങുന്ന പ്രകാശബിന്ദുവായി മക്കയിലെ വിശുദ്ധ ഗേഹം കഅ്ബ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (Read More
നിർമിത ബുദ്ധി വികസനത്തിൽ സൗദിക്ക് ലോകത്ത് മൂന്നാം സ്ഥാനം; സ്ത്രീ പങ്കാളിത്തത്തിൽ ഒന്നാമത്
റിയാദ്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എ.ഐ) വികസനത്തിൽ സൗദി അറേബ്യക്ക് ആഗോളതലത്തിൽ മൂന്നാം സ്ഥാനം. സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെന്റേർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ 2025Read More