മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ‘ശതാബ്ദി സന്ദേശയാത്ര’യ്ക്ക് മലപ്പുറം ജില്ലയില്‍ രാജകീയ വരവേല്‍പ്പ്. ഇന്നു വൈകീട്ടോടെയാണ് യാത്ര ജില്ലയില്‍ പ്രവേശിച്ചത്. വൈകീട്ട് തിരൂരില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്, അബ്ദുസ്സമദ് സമദാനി [&Read More
‘തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ ‘ഞാന്‍ ജയിച്ചു’ എന്നല്ല, ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടത്’; മുസ്ലിം
മലപ്പുറം: ഓട്ടമത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ‘ഞാന്‍ ജയിച്ചു’ എന്ന് അവകാശപ്പെടാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഒരിക്കലും ‘ഞാന്‍ ജയിച്ചു’ എന്നല്ല, മറിച്ച് ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലയിലെ ലീഗ് ജനപ്രതിനിധികളുടെ മഹാസംഗമമായ ‘വിജയാരവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിപ്പിച്ചത് പാര്‍ട്ടിയും ജനങ്ങളുമാണെന്ന ബോധം ഓരോ ജനപ്രതിനിധിക്കും ഉണ്ടാകണം. വിജയം അഹങ്കരിക്കാനുള്ളതല്ല, മറിച്ച് വിനയത്തോടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. [&Read More
വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ദുര്‍ബല വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ്; കൂടുതല്‍ പേര് കസ്റ്റഡിയിലെന്ന്
വാളയാര്‍: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണം. കൊല്ലപ്പെട്ടത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട (Read More
പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫീസിനു (സി.എച്ച് സൗധം) നേരെ കല്ലേറുണ്ടായ സംഭവത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയടക്കം അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ (44), പാതായ്ക്കര ചെന്ത്രത്തിൽ മനോജ് (48), കക്കൂത്ത് ചേരിയിൽ ഹസൈനാർ (49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ (25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി (20) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിന് ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവള പരിസരത്തുവെച്ചാണ് കേസിലെ [&Read More
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് രാവിലെ പവന് 1,01,600 രൂപയായാണ് വില ഉയര്‍ന്നത്. ഗ്രാമിന് 12,700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 99,840 രൂപയിലെത്തിയ സ്വര്‍ണവില ഒറ്റ ദിവസം കൊണ്ട് 1,760 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഭരണങ്ങള്‍ക്ക് 1.13 ലക്ഷം കടക്കും നിലവിലെ നിരക്കനുസരിച്ച് ഒരു പവന് ആഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 1.13 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും. സ്വര്‍ണവിലയ്ക്ക് പുറമെ [&Read More
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി മുന്നൊരുക്കങ്ങള്‍ നേരത്തെയാക്കാന്‍ യുഡിഎഫ് തീരുമാനം. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും വൈകാതെ പൂര്‍ത്തിയാക്കി പ്രചാരണരംഗത്ത് മേല്‍ക്കൈ നേടാനാണ് മുന്നണിയുടെ നീക്കം. ഇതിന്റെ ഭാഗമായി നാളെ ചേരുന്ന യുഡിഎഫ് യോഗം നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളും. മണ്ഡലങ്ങളെ സവിശേഷതകള്‍ക്കനുസരിച്ച് മൂന്നായി തരംതിരിച്ചായിരിക്കും യുഡിഎഫിന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് തന്ത്രം. വിഭാഗം 1: യുഡിഎഫിന് ഉറപ്പായും വിജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങള്‍. വിഭാഗം 2: ശക്തമായ പോരാട്ടം കാഴ്ചവെച്ചാല്‍ പിടിച്ചെടുക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍. വിഭാഗം 3: വിജയസാധ്യത താരതമ്യേന [&Read More
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകരുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ സി.പി.എംRead More
‘ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, മയ്യത്താക്ക്ണ പരിപാടി’; കോഴിക്കോട് വടകരയില്‍ മുസ്ലിം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യവുമായി
കോഴിക്കോട്: വടകരയിൽ മുസ്ലിം ലീഗിനെതിരെ പരസ്യമായി കൊലവിളി മുദ്രാവാക്യം മുഴക്കി എസ്ഡിപിഐ (Read More
കോഴിക്കോട്: റജബ് മാസപ്പിറ കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (തിങ്കള്‍) റജബ് ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് ജനുവരി 17Read More
കൊച്ചി: മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ മാനങ്ങള്‍ സമ്മാനിച്ച ഇതിഹാസ കലാകാരന് ശ്രീനിവാസന് വിട. ഉദയംപേരൂര്‍ കണ്ടനാട്ടെ വസതിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഇന്ന് രാവിലെ 11.50യോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ശനിയാഴ്ച രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും വസതിയിലുമായി നടന്ന പൊതുദര്ശനത്തില് ആയിരക്കണക്കിന് ആളുകളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സൂര്യ തുടങ്ങി [&Read More