കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയുടെ (ബി.എം.എച്ച്) പുതിയ ബ്ലോക്കിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ ഒമ്പതാം നിലയിലുള്ള എ.സി. ചില്ലർ പ്ലാന്റിലാണ് തീപ്പിടുത്തമുണ്ടായത്. വൻതോതിൽ പുക ഉയർന്നെങ്കിലും, അഗ്നിരക്ഷാ സേനയും ജീവനക്കാരും ചേർന്ന് തീ ഉടൻ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഏകദേശം 9.30ഓടെയാണ് സംഭവം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കനത്ത പുക ആശുപത്രി പരിസരമാകെ വ്യാപിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴത്തെ നിലകളിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടിത്തമുണ്ടായ [&Read More
കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിൽ 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ജയിൽ സൂപ്രണ്ടിന്റെ മൊഴി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ നാലുപേജ് എഴുതിച്ചേർത്തെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിൽ നൽകിയ സുപ്രധാന വെളിപ്പെടുത്തൽ. പ്രതി എഴുതിയത് 21 പേജാണെന്ന് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. 2013 ജൂലായ് 20ന് പെരുമ്പാവൂർ ഡിവൈഎസ്പി പ്രതിയെ ജയിലിൽ എത്തിച്ചപ്പോൾ ദേഹപരിശോധനയിൽ 21 പേജുള്ള കത്ത് [&Read More
വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന; എസ്ഐആര്‍ തട്ടിപ്പ് ചെറുക്കാന്‍ എന്‍.ഡി.എ
ലഖ്നൗ: വോട്ടര്‍ പട്ടികയില്‍ നിന്നും ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് സമാജ്വാദി പാര്‍ട്ടി(എസ്.പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ഈ ഗുരുതരമായ നീക്കത്തെ ചെറുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും എന്‍.ഡി.എ സഖ്യകക്ഷികളായ നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. (Read More
ബിജെപി നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ശിവസേനയുടെ ‘കൗണ്ടര്‍ സ്ട്രൈക്ക്’; മഹാരാഷ്ട്രയില്‍ ‘മഹായുതി’ സഖ്യത്തില്‍ പോര്
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ പോര് മുറുകുന്നു. സേന നേതാക്കളെ ചാക്കിട്ടുപിടിച്ച് ബിജെപി തുടക്കമിട്ട പോരിന് ശിവസേന തന്നെ തിരിച്ചടിയുമായി കളത്തിലിറങ്ങിയിരിക്കുകയാണിപ്പോള്‍. സമീപ കാലത്തായി തങ്ങളുടെ നിരവധി കൗണ്‍സിലര്‍മാരെ ബി.ജെ.പി പാളയത്തിലെത്തിച്ചതിനു പിന്നാലെയാണ്, എതിരാളികളുടെ തട്ടകത്തില്‍ നിന്ന് അംഗങ്ങളെ തിരികെ കൊണ്ടുവന്ന് ശിവസേന ശക്തി തെളിയിച്ചത്. (Read More
‘നിരപരാധികളുടെ വീടുകള്‍ തകര്‍ക്കുന്നതെന്തിന്? ഇരകള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിച്ചുകൊടുക്കണം’-ബുള്‍ഡോസര്‍ രാജിനെതിരെ വീണ്ടും ജസ്റ്റിസ്
ന്യൂഡല്‍ഹി: ‘ബുള്‍ഡോസര്‍ രാജിനെ’തിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് ജസ്റ്റിസ് ബി.ആര് ഗവായ്. ഒരു കേസ് കോടതിയില്‍ തീര്പ്പാകുന്നതിനുമുമ്പ് ഭരണകൂടം തന്നെ വിധി നടപ്പാക്കുന്നത് ഭരണകൂടത്തിന്റെ അതിരുകടന്ന ഇടപെടലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുള്‍ഡോസര്‍ നടപടികള്‍ ഭീകരമായ ഭരണകൂട അതിക്രമമാണെന്നും, നീതിന്യായ വ്യവസ്ഥയുടെ ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഗവായ് നിലപാട് വ്യക്തമാക്കിയത്. ”ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നീതിക്കും നിയമവാഴ്ചയ്ക്കും എതിരാണ്. അന്യായമായി [&Read More
ഇടുക്കി: ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിലെ സ്കൈ ഡൈനിങ്ങ് സംവിധാനത്തിൽ യന്ത്രത്തകരാറിനെത്തുടർന്ന് കുട്ടികളടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങി. 120 അടി ഉയരത്തിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിയതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഇവർ കുടുംബസമേതമെത്തിയവരാണ്. സംഘത്തിൽ രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയും ഉൾപ്പെടുന്നു. ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറാണ് ആളുകൾ ആകാശ ഊഞ്ഞാലിൽ കുടുങ്ങിക്കിടക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സിനെയും [&Read More
ടാറ്റയുടെ സെമി കണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതിനു പിന്നാലെ ബിജെപി അക്കൗണ്ടില്‍ എത്തിയത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ ടാറ്റാ ഗ്രൂപ്പിന്റെ സെമികണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്കി നാലാഴ്ചയ്ക്കുള്ളില്‍, ടാറ്റാ ഗ്രൂപ്പ് ബിജെപിക്ക് ശതകോടികള്‍ സംഭാവന ചെയ്തതായി റിപ്പോര്‍ട്ട്. 758 കോടി രൂപയാണ് ടാറ്റ ഒറ്റയടിക്ക് ബിജെപിക്കു സംഭാവനയായി നല്‍കിയത്. 2024Read More
തിരുവനന്തപുരം/ ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ‘ഡിറ്റ് വാ’ (Read More
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നല്കി പീഡനം, നിര്‍ബന്ധിഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു. ഇന്നലെ നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് [&Read More
‘ഒബിസി വോട്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ജോലി പോകും’; ആത്മഹത്യ ചെയ്ത ബിഎല്‍ഒമാര്‍ക്ക് സമ്മര്‍ദമുണ്ടായെന്ന്
ലഖ്നൗ: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ(ബിഎല്‍ഒ) ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. ഒബിസി, ദലിത്, പിന്നാക്ക വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥന് സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇതേതുടര്‍ന്നാണ് ബിഎല്‍ഒമാരുടെ ആത്മഹത്യയെന്ന് രാഹുല്‍ ആരോപിച്ചു. ഉത്തര്‍പ്രദേശിലും ബംഗാളിലും വ്യാപകമായി ബിഎല്‍ഒമാര്‍ ജീവനൊടുക്കിയ സംഭവത്തിലാണു ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ‘ഒബിസി വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിക്കളയാന്‍ സമ്മര്‍ദവും ഭീഷണികളുമുണ്ടായി. ഇതിനൊടുവിലാണ് ആത്മഹത്യ സംഭവിച്ചത്’Read More