ന്യൂഡൽഹി: എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് വിമത നേതാവ് യൂസുഫ് പത്താനെതിരേ രൂക്ഷവിമർശനവുമായി ടിഎംസി എംപി മഹുവ മൊയ്ത്ര രംഗത്ത്. ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകിയാണ് നിങ്ങളെ വിജയിപ്പിച്ചത്. അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം. അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പത്താൻ അൽപം ധൈര്യം കാണിക്കണമെന്ന് മഹുവ വിമർശനമുന്നയിച്ചു. എക്സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. “അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ഡൽഹിയിലേക്ക് ഓടുകയാണോ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ [&Read More
‘ബിബി, സൂക്ഷിക്കണം, അല്ലെങ്കിൽ ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾ ഒറ്റപ്പെടും’; നെതന്യാഹുവിന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ: ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള ആക്രമണങ്ങൾ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇസ്രയേൽ ഈ പോരാട്ടത്തിൽ ഒറ്റപ്പെട്ടേക്കാം എന്ന് നെതന്യാഹുവിന് താൻ മുന്നറിയിപ്പ് നൽകിയതായി ട്രംപ് തിങ്കളാഴ്ച വെളിപ്പെടുത്തി. ഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത്. വലിയ തോതിലുള്ള ആക്രമണങ്ങൾ തുടരുന്നത് ഇസ്രായലിനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുമെന്നും, മേഖലയിൽ വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെ സംഘർഷങ്ങളെത്തുടർന്ന് [&Read More
‘മഴ തുടങ്ങിയപ്പോഴേ വീടുകൾ വെള്ളത്തിൽ; ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത’; തോട്ടിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ചേർത്തല ആഞ്ഞിലിപ്പാലത്ത് വ്യാപകമായി വീടുകളിൽ വെള്ളം കയറി. ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ എഎസ് കനാലിലിറങ്ങി പ്രതിഷേധിച്ചു. നിർമാണങ്ങളിലെ പോരായ്മ മൂലം കനാൽ കവിഞ്ഞൊഴുകിയതോടെ പ്രദേശത്തെ 200Read More
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചുRead More
കൊച്ചി: അഭിജിത് ദീപ്കെ സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടിക്ക് ഭാവിയിൽ ആം ആദ്മി പാർട്ടിയുടെ അവസ്ഥയാകുമെന്നും ഭാവിയിൽ ജനങ്ങൾ അവരെ ചൂലെടുത്ത് ഓടിക്കുമെന്നും മേജർ രവി. പ്രതിഷേധത്തിന് വന്നവർക്കൊന്നും അത് എന്താണെന്ന് അറിയില്ലെന്നും അണ്ണ ഹസാരെയെ മുന്നിൽ നിർത്തിക്കൊണ്ട് അരവിന്ദ് കെജ്രിവാൾ ചെയ്തപോലെയാണ് ഇവിടെയും നടക്കാൻ പോകുന്നതെന്നും മേജർ രവി പറയുന്നു. “അവിടെ വന്നിരിക്കുന്നവർക്കൊന്നും അത് എന്താണെന്ന് അറിയില്ല. കുറച്ച് ചെറുപ്പക്കാരെ പണ്ട് ആം ആദ്മി പാർട്ടിയെന്നും പറഞ്ഞുകൊണ്ട് അണ്ണ ഹസാരെ മുന്നിൽ നിർത്തിക്കൊണ്ട് അദ്ദേഹത്തെ കൊണ്ട് [&Read More
ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം ഒടുവിൽ പാർലമെന്റിലേക്കും. ഭരണം നഷ്ടമായ മമത ബാനർജിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജ്യസഭാ എംപി സ്ഥാനത്തുനിന്നും രാജിവച്ചു. പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിൽ ഉള്ളപ്പോഴാണ് നാടകീയ നീക്കം. തൃണമുൽ ഭരണകാലത്തെ അനിയന്ത്രിതമായ അഴിമതിയെ രൂക്ഷമായി വിമർശിച്ചാണ് സുഖേന്ദുവിൻ്റെ പടിയിറക്കം. ഇന്ന് രാവിലെ പാർലമെന്റിലെത്തിയാണ് സുഖേന്ദു ശേഖർ റോയ് രാജി സമർപ്പിച്ചത്. ബിജെപിയിൽ ചേരുമോ എന്ന് അദ്ദേഹം പരസ്യമായി [&Read More
വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ചാഗോസ് ദ്വീപുകൾ സ്വന്തമാക്കാൻ യു.എസ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമ്പോഴാണ്, ഇതിനെ മറികടക്കാൻ ബദൽ നീക്കങ്ങളുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദ്വീപുകൾ നേരിട്ട് വാങ്ങുന്നതിനെക്കുറിച്ച് യു.എസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപുമായി ചർച്ചകൾ നടന്നതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. ചാഗോസ് ദ്വീപസമൂഹത്തിലെ ഡിയാഗോ ഗാർഷ്യയിൽ അമേരിക്കയുടെ നിർണ്ണായകമായ ഒരു സൈനിക താവളമുണ്ട്. ഇന്ത്യൻ [&Read More
‘സമാധാനത്തോടെ കരയാൻ ആ മകൻ നിലവിളിക്കുന്നു, വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ത്താന്‍ കഴുകന്മാരെ പോലെ
കൊച്ചി: നടൻ സലിം കുമാറിൻ്റെ സംസ്കാരച്ചടങ്ങിൽ യുട്യൂബ് ചാനലുകൾ തള്ളിക്കയറിയ സംഭവത്തിൽ വിമർശനമുന്നയിച്ച് നിർമാതാവ് സുപ്രിയ മേനോൻ. സംസ്ക്കാരം നടക്കുന്നയിടത്ത് മൊബൈൽ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു. ഈ വിഷയത്തിലാണ് സുപ്രിയ രൂക്ഷപ്രതികരണവുമായെത്തിയത്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. “വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും [&Read More
‘ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധി; അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ മൂന്ന് വർഷം
കൊച്ചി: വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികളുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധികളും അപകടങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളാക്കി മാറ്റുന്ന പ്രവണതയ്ക്കെതിരെയാണ് പൊലീസിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇത്തരത്തിലുള്ള അനാവശ്യ ഇടപെടലുകൾ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടയിൽ മകനും നടനുമായ ചന്തു ഓൺലൈൻ മാധ്യമങ്ങളോട് പ്രകോപിതനായ സംഭവം വലിയ ചർച്ചയായിരുന്നു. മരണവീട്ടിലെ തിരക്കിനിടയിലേക്ക് തള്ളിക്കയറി [&Read More
ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് പൂർണ വിലക്ക്; ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ
സൻആ: ചെങ്കടലിലൂടെയുള്ള ഇസ്രായേലിൻ്റെ കപ്പൽ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് യമനിലെ ഇറാൻ അനുകൂല സായുധ വിഭാഗമായ ഹൂതികൾ പ്രഖ്യാപിച്ചു. ഇസ്രായേലുമായി ബന്ധമുള്ള മുഴുവൻ കപ്പലുകളും ചെങ്കടലിൽ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഇറാനും പരസ്പരം മിസൈലാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഹൂതികളുടെ സൈനിക വക്താവ് യഹിയ അൽ സരി നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ഈ നിർണായക പ്രഖ്യാപനമുണ്ടായത്. ഇസ്രായേലിന് നേരെ തങ്ങൾ വീണ്ടും സൈനിക ആക്രമണം നടത്തിയതായും ഹൂതികൾ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഇസ്രായേലിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് [&Read More