കൊച്ചി: വലിയ അവകാശവാദങ്ങളുമായി സർക്കാർ തുടക്കം കുറിച്ച നവകേരള സർവേ ലക്ഷ്യം കാണാതെ നിലച്ചു. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അനുമതി നേടിയെടുത്ത സർവേയിൽ, ആകെ ലക്ഷ്യമിട്ട 95 ലക്ഷം വീടുകളിൽ വെറും 49.42 ലക്ഷം വീടുകളിൽ മാത്രമാണ് സർവേക്കാർക്ക് എത്താനായത്. ഇത്രയും വീടുകൾ സന്ദർശിച്ചിട്ടും വെറും നാലര ലക്ഷം ആളുകൾ മാത്രമാണ് സർവേയോട് പ്രതികരിച്ചതെന്നത് സർക്കാരിന് വലിയ തിരിച്ചടിയായി. ഫെബ്രുവരി 28Read More
‘സുരേന്ദ്രനെ പോലുള്ളവർ നിയമസഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെടില്ലായിരുന്നു’- സുരേഷ് ഗോപി
കാസർകോട്: കെ. സുരേന്ദ്രനെപ്പോലുള്ള കരുത്തുറ്റ ബി.ജെ.പി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെടില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാസർകോട് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച ചുമരെഴുത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഏത് മതവിഭാഗത്തിലാണെങ്കിലും സ്വന്തം വിശ്വാസം പിന്തുടരാനുള്ള അവകാശം ജനാധിപത്യത്തിൽ പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നലെ രാവിലെ കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രപരിസരത്ത് സ്ഥാനാർത്ഥിക്കായി ചുമരെഴുതിക്കൊണ്ടാണ് സുരേഷ് ഗോപി പ്രചാരണത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ [&Read More
തെൽ അവീവ്: ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ബെൻ ഗുരിയൻ അന്താരാഷ്ട്ര എയർപോർട്ടിനു നേരെ ഇറാന്റെ വമ്പൻ മിസൈൽ ആക്രമണം. സംഭവത്തിൽ മൂന്ന് സ്വകാര്യ വിമാനങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രതിരോധ സംവിധാനം തകർത്ത ഇറാൻ മിസൈലുകളുടെ അവശിഷ്ടങ്ങൾ വിമാനങ്ങൾക്ക് മുകളിൽ പതിച്ചാണ് ഇത്രയും വലിയ അപകടമുണ്ടായതെന്നാണ് ഇസ്രയേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചത്. വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ആഡംബര സ്വകാര്യ വിമാനങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്. മിസൈൽ ചില്ലുകൾ [&Read More
കർണാടകയിൽ കുടിയിറക്കപ്പെട്ടവർക്ക് പെരുന്നാൾ സമ്മാനം; ഫ്ളാറ്റുകൾ വിതരണം ചെയ്ത് സിദ്ധരാമയ്യ സർക്കാർ
ബംഗളൂരു: കർണാടകയിലെ കോഗിലു ലേഔട്ടിൽ വീടുകൾ ഇടിച്ചുനിരത്തിയതിനെത്തുടർന്ന് തെരുവിലായ പാവപ്പെട്ട കുടുംബങ്ങൾക്ക് ഒടുവിൽ നീതി. ആഴ്ചകളോളം ദേശീയപാതയോരത്ത് നരകയാതന അനുഭവിച്ച നൂറോളം കുടുംബങ്ങൾക്ക് യുഗാദിRead More
മലപ്പുറം: മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ പാരമ്പര്യമായി പിന്തുടർന്നുപോന്ന രീതികളിൽ പുതിയ പരീക്ഷണങ്ങളുമായാണ് ഇത്തവണ നിയമസഭാ സ്ഥാനാർഥി പട്ടിക തയാറാക്കിയത്. വെറുമൊരു സ്ഥാനാർത്ഥി പ്രഖ്യാപനത്തിനപ്പുറം, ആധുനികമായ പഠനരീതികളും കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളും സമന്വയിപ്പിച്ച്, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയാറാക്കിയ ‘മാസ്റ്റർപ്ലാൻ’ തന്നെയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുവത്വവും പുതുരക്തവും പെൺപ്രാതിനിധ്യവും പാരമ്പര്യവുമെല്ലാം സംയോജിപ്പിച്ച പട്ടികയെ സർപ്രൈസ് എന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി പ്രത്യേക പ്രൊഫഷണൽ ഏജൻസിയെ നിയോഗിച്ച് ഓരോ [&Read More
പാലക്കാട്: തെന്നിന്ത്യൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൂർണ്ണ പിന്തുണയോടും അനുഗ്രഹത്തോടും കൂടിയാണ് താൻ പാലക്കാട് നിയമസഭാ പോരാട്ടത്തിന് ഇറങ്ങുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. മമ്മൂട്ടിയുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹം കൃത്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ടെന്നും താരം വ്യക്തമാക്കി. സിനിമയിൽ നിന്നുള്ള ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് എത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, വിജയത്തിന് ശേഷം മമ്മൂക്കയെ മണ്ഡലത്തിലെത്തിക്കാൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നു. ഷാഫി [&Read More
വാഷിങ്ടൺ/ദുബൈ: ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ കുന്തമുനയായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനി കപ്പൽ കടുത്ത പ്രതിസന്ധിയിൽ. കപ്പലിലെ ലോൺട്രി വിഭാഗത്തിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെ വർഷങ്ങളായി തുടരുന്ന ടോയ്ലെറ്റ് പ്ലംബിങ് പ്രശ്നങ്ങളും രൂക്ഷമായതോടെ കപ്പലിനെ യുദ്ധമുഖത്തുനിന്ന് താൽക്കാലികമായി പിൻവലിക്കാൻ പെന്റഗൺ തീരുമാനിച്ചതായി റിപ്പോർട്ട്. റോയിട്ടേഴ്സ് ആണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. 30 മണിക്കൂർ നീണ്ടുനിന്ന തീപിടിത്തത്തിൽ കപ്പലിലെ താമസസൗകര്യങ്ങൾ നശിച്ചതിനെത്തുടർന്ന് 600Read More
മുംബൈ: വൻപ്രതീക്ഷയോടെ എത്തുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് സെൻസർ ബോർഡിന്റെ കർശന നിയന്ത്രണങ്ങൾ. ചിത്രത്തിലെ അക്രമാസക്തമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമടക്കം 21 മാറ്റങ്ങളാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) നിർദ്ദേശിച്ചിരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ, തലവെട്ടുന്ന രംഗങ്ങൾ, സിമന്റ് കട്ടയും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവയുടെ ദൈർഘ്യം കുറയ്ക്കാൻ ബോർഡ് ആവശ്യപ്പെട്ടു. കൂടാതെ, ചിത്രത്തിലെ [&Read More
മത്സരിക്കാനുറച്ച് കെ സുധാകരൻ; നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം, കേരള ഹൗസിലെ കുടിശ്ശിക
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങളുമായി കെ സുധാകരൻ. ഇതിന്റെ ഭാഗമായി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടിക്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. എം.പി എന്ന നിലയിൽ കേരള ഹൗസിലുണ്ടായിരുന്ന കുടിശ്ശിക സുധാകരൻ പൂർണമായും തീർപ്പാക്കി കഴിഞ്ഞു. ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ ബാധ്യതകൾ തീർക്കാനുള്ള നടപടികളും സുധാകരന്റെ ഓഫീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഉച്ചയോടെ തന്നെ കുടിശ്ശികകൾ തീർത്ത് ബാധ്യതാരഹിത സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകാനാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികൾ സാധാരണയായി ചെയ്യുന്ന [&Read More
ലഖ്നൗ:ഗംഗാ നദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയും മാംസാഹാരാവശിഷ്ടങ്ങൾ നദിയിലേക്ക് എറിയുകയും ചെയ്ത 14 പേരെ വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. പവിത്രമായ ഗംഗാനദിയെ അനാദരിക്കുകയും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി.കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നോമ്പുതുറയുടെ ഭാഗമായി ബോട്ടിലിരുന്ന് മാംസാഹാരം കഴിക്കുന്നതും, അതിന്റെ അവശിഷ്ടങ്ങളും എല്ലുകളും നദിയിലേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനെതിരെ ബിജെപി വാരണാസി സിറ്റി പ്രസിഡന്റ് രജത് ജയ്സ്വാൾ [&Read More