10/06/2026
[fontresizer_tawhidurrahmandear_widget]

‘ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധി; അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ മൂന്ന് വർഷം തടവ്’, സ്വകാര്യത ലംഘിച്ചാലുള്ള ശിക്ഷ ഓർമിപ്പിച്ചു കേരള പൊലീസ്

 ‘ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധി; അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ മൂന്ന് വർഷം തടവ്’, സ്വകാര്യത ലംഘിച്ചാലുള്ള ശിക്ഷ ഓർമിപ്പിച്ചു കേരള പൊലീസ്

കൊച്ചി: വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികളുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധികളും അപകടങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളാക്കി മാറ്റുന്ന പ്രവണതയ്‌ക്കെതിരെയാണ് പൊലീസിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇത്തരത്തിലുള്ള അനാവശ്യ ഇടപെടലുകൾ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടയിൽ മകനും നടനുമായ ചന്തു ഓൺലൈൻ മാധ്യമങ്ങളോട് പ്രകോപിതനായ സംഭവം വലിയ ചർച്ചയായിരുന്നു. മരണവീട്ടിലെ തിരക്കിനിടയിലേക്ക് തള്ളിക്കയറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഓൺലൈൻ മാധ്യമങ്ങളോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്ന ചന്തുവിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ നിർണായക ഇടപെടൽ.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) ഒരു മൗലികാവകാശമാണ്. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ നിയമനടപടികൾക്ക് കാരണമാകും. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 സെക്ഷൻ 66-ഇ പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. മറ്റൊരാളുടെ ജീവിതത്തിലേക്ക് മൊബൈൽ ക്യാമറകൾ നീട്ടുന്നവർ നിയമത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്നും കുറിപ്പിൽ പറയുന്നു.

Also read: