10/06/2026
[fontresizer_tawhidurrahmandear_widget]

വധശ്രമക്കേസ്: ബിജെപി കൗണ്‍സിലറെ സാഹസികമായി പിടികൂടി പൊലീസ്; കാപ്പ ചുമത്തി ജയിലിലടച്ചു

 വധശ്രമക്കേസ്: ബിജെപി കൗണ്‍സിലറെ സാഹസികമായി പിടികൂടി പൊലീസ്; കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ സുഗതനെ പൊലീസ് സാഹസികമായി പിടികൂടി. വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെ വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. വള്ളക്കടവ് ക്ഷേത്രോൽസവത്തിനിടെ സിപിഎം പ്രവർത്തകനെ സുഗതൻ മർദിച്ചിരുന്നു. ഈ കേസിൽ സുഗതന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റിന് നീക്കം നടന്നത്.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് പൊലീസ് സംഘം വാഴോട്ടുകോണത്തെ ഒളിവുസങ്കേതത്തിലേക്ക് എത്തിയത്. ഇതോടെ ബിജെപി പ്രവർത്തകർ പൊലീസിനെ വളയുകയും അക്രമത്തിന് മുതിരുകയും ചെയ്തു. സംഘർഷാവസ്‌ഥ ഒഴിവാക്കുന്നതിനും സ്വയരക്ഷയ്ക്കുമായി ഇൻസ്പെക്ടർ ആകാശത്തേക്ക് വെടിയുതിർത്തോടെ പ്രവർത്തകർ ചിതറിയോടി.

ബലപ്രയോഗത്തിലൂടെയാണ് പൊലീസ് സുഗതനെ കീഴടക്കിയത്. പത്തോളം കേസുകളിൽ പത്തോളം കേസുകളിൽ പ്രതിയായ സുഗതൻ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വൈദ്യ പരിശോധനയ്ക്ക് ശേഷം കന്റോൺമെന്റ് സ്‌റ്റേഷനിലേക്കും തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റി.

Also read: