10/06/2026
[fontresizer_tawhidurrahmandear_widget]

Tags :KAAPA Act Kerala

Main story

വധശ്രമക്കേസ്: ബിജെപി കൗണ്‍സിലറെ സാഹസികമായി പിടികൂടി പൊലീസ്; കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ സുഗതനെ പൊലീസ് സാഹസികമായി പിടികൂടി. വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെ വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. വള്ളക്കടവ് ക്ഷേത്രോൽസവത്തിനിടെ സിപിഎം പ്രവർത്തകനെ സുഗതൻ മർദിച്ചിരുന്നു. ഈ കേസിൽ സുഗതന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റിന് നീക്കം നടന്നത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് പൊലീസ് സംഘം വാഴോട്ടുകോണത്തെ ഒളിവുസങ്കേതത്തിലേക്ക് എത്തിയത്. ഇതോടെ ബിജെപി പ്രവർത്തകർ പൊലീസിനെ വളയുകയും അക്രമത്തിന് മുതിരുകയും ചെയ്തു. സംഘർഷാവസ്‌ഥ ഒഴിവാക്കുന്നതിനും [&Read More

Kerala

‘ബാക്ക് ടയർ ഇളകുന്നുണ്ട്, നട്ട് ലൂസാണ്’, കോഴിക്കോട് പെൺകുട്ടിയെ പേടിപ്പിച്ച് വണ്ടി നിർത്തിച്ച്

കോഴിക്കോട്: യാത്രയ്ക്കിടെ സ്കൂട്ടർ തകരാറിലാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക അജ്മൽ ബിലാലിനെയാണ് (24) ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന പ്രതി, വണ്ടിയുടെ പിൻ ചക്രം ഇളകുന്നുണ്ടെന്നും നട്ട് ലൂസാണെന്നും പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. വാഹനം നന്നാക്കാൻ വർക്ക്ഷോപ്പ് കാണിച്ചുതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിർത്തിച്ച [&Read More