17/06/2026
[fontresizer_tawhidurrahmandear_widget]

‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും’; പൊലീസിനെ വെല്ലുവിളിച്ച് പി.എം ആർഷോ

 ‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും’; പൊലീസിനെ വെല്ലുവിളിച്ച് പി.എം ആർഷോ

കോഴിക്കോട്: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കെഎസ്‌യു-എസ്എഫ്ഐ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ക്രൂരമായ മർദനം അഴിച്ചുവിട്ടതായി ആരോപിച്ച് വിവിധ ജില്ലകളിൽ സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്ത് പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

സംഭവത്തിൽ പൊലീസിനെതിരെ കടുത്ത വെല്ലുവിളിയുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ രംഗത്തെത്തി. “ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ.. ഞങ്ങൾ തെരുവിലുണ്ടാകും.. നമുക്ക് കാണാം…” എന്ന് ആർഷോ ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ ഈ പ്രതികരണം വലിയ ചർച്ചയായിട്ടുണ്ട്.

Also read: