കോഴിക്കോട്: മെഡിക്കൽ ജിഹാദിന് പുറമെ സംസ്ഥാനത്ത് ആൽ ജിഹാദും നടക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ. ആൽമരങ്ങൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതിന് പിന്നിൽ ആൽ ജിഹാദാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നൂറിലധികം ജിഹാദുകളിൽ കേരളം പുതുതായി സംഭാവന ചെയ്തതാണ് ആൽ ജിഹാദ് എന്നും ദിനംപ്രതി പുതിയ ജിഹാദുകൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആൽമരങ്ങൾ നശിപ്പിച്ചാൽ അതിന്റെ പരിസരത്ത് തങ്ങളുടെ ആശയം എത്തിക്കാമെന്ന് ചില ആളുകൾ വിചാരിക്കുന്നു. ഹിന്ദു സമൂഹം ജാഗ്രതയോടെ ഇരിക്കണമെന്ന് അനിൽ വിളയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ [&Read More
നെഹ്റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ വിദ്വേഷ രാഷ്ട്രീയക്കാരുടെ പ്രത്യേക പദ്ധതി; ഗാന്ധിഘാതകരെ മഹത്വവല്‍ക്കരിക്കുന്നവര്‍-
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാനും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും ബിജെപി സര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. നെഹ്റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ പ്രത്യേക പദ്ധതിയുണ്ട്. സ്വാതന്ത്ര്യ സമരത്തിലോ ഭരണഘടനാ നിര്‍മാണത്തിലോ യാതൊരു പങ്കും വഹിക്കാത്ത പ്രത്യയശാസ്ത്രക്കാരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി. ജവഹര്‍ ഭവനില്‍ ‘നെഹ്റു സെന്റര്‍ ഇന്ത്യ’യുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. ‘മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് കാരണമായ വിദ്വേഷത്തിന്റെ അന്തരീക്ഷം വളര്‍ത്തിയത് ഈ പ്രത്യയശാസ്ത്രമാണ്. [&Read More
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. രാഹുല്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. ഡിസംബര്‍ 15 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതുവരെ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്കി. ഹരജി വീണ്ടും 15Read More
പുടിനായുള്ള അത്താഴവിരുന്ന്: രാഹുലിനെയും ഖാർഗെയെയും ഒഴിവാക്കി; തരൂർ പങ്കെടുക്കുന്നതിനെതിരെ പവൻ ഖേര
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി ദ്രൗപദി മുർമു നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് വക്താവ് പവൻ ഖേര രംഗത്ത്. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ക്ഷണിക്കാത്ത ചടങ്ങിൽ തരൂർ പങ്കെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഖേരയുടെ വിമർശനം. സർക്കാർ ക്ഷണം സ്വീകരിച്ച തരൂരിന്റെ നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് ഖേര പറഞ്ഞു. “ക്ഷണിച്ചവരും അത് സ്വീകരിച്ചവരും അത്ഭുതപ്പെടുത്തുന്നു. എന്റെ നേതാക്കളെ ക്ഷണിക്കാത്തപ്പോൾ എന്നെ മാത്രം ക്ഷണിക്കുന്നത് എന്തിനാണെന്നും, ആരാണ് ഇതിന് പിന്നിലെന്ന് [&Read More
അഹമ്മദാബാദ് വിമാന ദുരന്തം; ‘ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങളിൽ മാരക രാസവസ്തു’ മോർച്ചറി ജീവനക്കാർക്ക്
ലണ്ടൻ: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഞെട്ടൽ മാറും മുൻപേ, ലണ്ടനിൽ നിന്ന് മറ്റൊരു ഗുരുതരമായ റിപ്പോർട്ട് പുറത്തുവരുന്നു. അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചപ്പോൾ, അത് കൈകാര്യം ചെയ്ത മോർച്ചറി ജീവനക്കാർക്ക് മാരകമായ രാസവസ്തുബാധയേറ്റതായാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ ജൂൺ 12Read More
വ്ലാഡിമിർ പുടിനുമായുള്ള ഇന്ത്യാ ടുഡേയുടെ അഭിമുഖത്തിനിടെ അവതാരകയ്ക്ക് റഷ്യൻ പ്രസിഡണ്ടിൽ നിന്ന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത മറുപടി. ഇന്ത്യാ ടുഡേ എക്സിക്യൂട്ടീവ് എഡിറ്റർ ഗീത മോഹൻ ചോദിച്ച ചോദ്യത്തെ “മാന്യതയില്ലാത്തത്” എന്ന് വിശേഷിപ്പിച്ച് പുടിൻ തള്ളിക്കളയുകയായിരുന്നു. ഇന്ത്യയിലെ മാധ്യമപ്രവർത്തനം ഇപ്പോൾ എത്തിനിൽക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ പറയുന്നു. ദ്വിദിന സന്ദർശനത്തിനായി പുടിൻ ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പ് റഷ്യയിൽ വെച്ച് നടത്തിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താൻ അവസരമൊരുക്കുന്ന തരത്തിൽ, ലോകനേതാക്കളെ [&Read More
‘ഇതു പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം; സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യയ്ക്കായി ജീവിക്കുന്നു’- പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും രാജ്യത്തോടുള്ള പ്രതിബദ്ധതയെയും വാനോളം പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. നരേന്ദ്ര മോദി ഇന്ത്യയെന്ന രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങൾ തമ്മിൽ വളരെ വിശ്വസനീയവും സൗഹൃദപരവുമായ ബന്ധമാണുള്ളത്. അദ്ദേഹം വളരെ സത്യസന്ധനും വിശ്വസിക്കാൻ കൊള്ളാവുന്നതുമായ വ്യക്തിയാണ്. ഇങ്ങനെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണ്,” പുടിൻ പറഞ്ഞു. മോദിയുമായി സംസാരിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും [&Read More
കൊച്ചി: കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധി വരാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ വിചാരണ കോടതിയില്‍ നടന്ന പ്രോസിക്യൂഷന് വാദങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഈ മാസം 8നാണ് കേസില്‍ വിധി പ്രഖ്യാപനം. കാവ്യRead More
റിപ്പോ നിരക്ക് 5.25 ശതമാനത്തിലേക്ക്; വായ്പാ ഇളവ് പ്രഖ്യാപിച്ച് ആർബിഐ- ആര്‍ക്കൊക്കെ നേട്ടമുണ്ടാകും?
ന്യൂഡൽഹി: സാധാരണക്കാർക്കും ഭവനമേഖലയ്ക്കും ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കിൽ വീണ്ടും കുറവ് വരുത്തി. 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) നിർണായക തീരുമാനം ഏകകണ്ഠമായി എടുത്തത്. ഫെബ്രുവരി മുതൽ ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ മൊത്തം 125 ബേസിസ് പോയിന്റിന്റെ കുറവാണ് റിപ്പോ നിരക്കിൽ [&Read More
വാഷിങ്ൺ: ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധി നേടിയ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസിൽ നിന്നുള്ള പുതിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത്. യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങളാണ് എപ്സ്റ്റീന്റെ വസതിയിലെയും ദ്വീപിലെയും ദുരൂഹത നിറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എപ്സ്റ്റീൻ ഫയലുകൾ പൂർണമായി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുറത്തുവന്ന ചിത്രങ്ങളിലെ പ്രധാന വിവരങ്ങളില്‍ ദ്വീപിലെ ആഡംബര സൗകര്യങ്ങൾക്ക് പുറമെ സംശയവും ദുരൂഹതയും ജനിപ്പിക്കുന്ന പല [&Read More