തെല്‍ അവീവ്: തനിക്കെതിരായ അഴിമതിക്കേസുകളില്‍ സമ്പൂര്‍ണ മാപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതി ബെഞ്ചമിന്‍ നെതന്യാഹു. ഐസക് ഹെര്‍സോഗിനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി കത്ത് നല്‍കിയിരിക്കുന്നത്. താന്‍ കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, നിലവിലെ നിയമക്കുരുക്കുകളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് നെതന്യാഹു ഈ അസാധാരണമായ നീക്കം നടത്തിയത്. (Read More
ഒടുവില്‍ സസ്പെന്ഷന്; കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ
കോഴിക്കോട്/തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്ത ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് വടകര ഡിവൈഎസ്പിക്കെതിരെ നടപടി. എ. ഉമേഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഡി.ജി.പിയുടെ റിപ്പോര്ട്ടിന്മേലാണ് അടിയന്തര നടപടി. പരാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഉമേഷിനെതിരെ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അടിയന്തര നടപടി. ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ [&Read More
മഹായുതിയില്‍ പോര് കടുക്കുന്നു; ശിവസേന എംഎല്‍എയ്ക്കെതിരെ കേസ്, നടപടി ബിജെപി നേതാവിനെതിരായ ഒളികാമറ
മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിലെ ഉള്‍പ്പോര് രൂക്ഷമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പണം വിതരണം ചെയ്യാനുള്ള ബിജെപി നീക്കം പുറത്തുവിട്ടതിനു പിന്നാലെ ഷിന്‍ഡെ ശിവസേന എംഎല്‍എയ്ക്കെതിരെ കേസെടുത്തു. ബിജെപി എംപിയും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകന് കൂടിയായ നീലേഷ് റാണയ്ക്കെതിരെയാണ് നടപടി. ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കടന്നുവെന്ന് ആരോപിച്ചാണ് കേസെടുത്തത്. (Read More
വാക്കു പാലിക്കാതെ സ്പോണ്സര്; നവീകരണം പൂര്‍ത്തിയാക്കാതെ കലൂര്‍ സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറി
കൊച്ചി: അർജന്റീന ടീമിന്റെ സൗഹൃദ മത്സരവുമായി ബന്ധപ്പെട്ട് നവീകരണത്തിനായി സ്പോൺസർക്ക് കൈമാറിയ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, ജോലികൾ പൂർത്തിയാക്കാതെ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) തിരികെ നൽകി. 70 കോടി രൂപയുടെ നവീകരണ പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്തിരുന്ന പ്രധാന ജോലികൾ പോലും പൂർത്തിയാക്കാതെയാണ് നവംബർ 30Read More
കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എയും സിപിഎം നേതാവുമായ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് ജയിച്ചാണ് കാനത്തിൽ ജമീല നിയമസഭയിൽ എത്തിയത്. കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരെ 8,472 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. നേരത്തെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2017 മുതല്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ ആസോസിയേഷന് ജില്ലാ ഭാരവാഹിയായും [&Read More
‘താങ്കളുടെ കൈകളില്‍ രക്തക്കറയുണ്ട്’; ഗ്യാനേഷ് കുമാറിന്റെ മുഖത്തുനോക്കി തൃണമൂല്‍ എംപിമാരുടെ വിമര്‍ശനം
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. താങ്കളുടെ കൈകളിൽ രക്തക്കറയുണ്ട് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുഖത്തുനോക്കി പറഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം ടി.എം.സി പ്രതിനിധി സംഘം അറിയിച്ചു. അതേസമയം, തങ്ങള്‍ ഉയര്‍ത്തിയ അഞ്ചു ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ടിഎംസി നേതാക്കള്‍ [&Read More
നിതീഷ് പ്രഖ്യാപിച്ച 10000 രൂപ ലഭിച്ചില്ല; പ്രതിഷേധവുമായി നൂറുകണക്കിനു സ്ത്രീകള്‍, ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടു
പട്ന: ബിഹാറില്‍ മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന പ്രകാരം വാഗ്ദാനം ചെയ്ത 10,000 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് നൂറുകണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നവാഡ ജില്ലയിലെ സിരദ്ല മേഖലയില്‍ നടന്ന പ്രതിഷേധത്തില്‍, രോഷാകുലരായ സ്ത്രീകള്‍ തടിച്ചുകൂടിയതോടെ ‘ജീവിക’ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടതായി ‘പ്രഭാത് ഖബര്‍’, ‘പത്രിക’ തുടങ്ങിയ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 10 ലക്ഷം വനിതകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ [&Read More
‘മൊസാദ് ചാരന്മാർ ഇപ്പോഴും ഇറാൻറെ മണ്ണിൽ സജീവമായി പ്രവർത്തിക്കുന്നു’; വെളിപ്പെടുത്തലുമായി മുൻ ഇസ്രയേൽ
തെല്‍ അവീവ്: ഇറാനിലെ മൊസാദിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വെളിപ്പെടുത്തലുമായി ഇസ്രയേലിന്റെ മുന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവി. ഇറാന് മണ്ണില്‍ മൊസാദ് സംഘം നേരിട്ടു തന്നെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വെളിപ്പെടുത്തല്‍. മുന്‍ മൊസാദ് ഡയരക്ടര്‍ യോസി കോഹന് ഒരു രഹസ്യയോഗത്തില്‍ നടത്തിയ സംസാരത്തിന്റെ ശബ്ദരേഖകളാണ് ഇപ്പോള്‍ ഇസ്രയേല്‍ മാധ്യമമായ ‘ഹാരെറ്റ്സ്’ ദിനപത്രം പുറത്തുവിട്ടിരിക്കുന്നത്. ഇറാന് മണ്ണില്‍ മൊസാദ് പ്രവര്‍ത്തകര്‍ നേരിട്ട് സജീവമാണെന്ന് യോസി കോഹന് സ്ഥിരീകരിച്ചു. ‘ഇറാന് പ്രോക്സികള്‍ വഴി പ്രവര്‍ത്തിക്കുന്ന സ്ഥലമല്ല അത്. ഞങ്ങള്‍ ആളുകളെ റിക്രൂട്ട് ചെയ്യാനും [&Read More
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയുടെ (ബി.എം.എച്ച്) പുതിയ ബ്ലോക്കിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ ഒമ്പതാം നിലയിലുള്ള എ.സി. ചില്ലർ പ്ലാന്റിലാണ് തീപ്പിടുത്തമുണ്ടായത്. വൻതോതിൽ പുക ഉയർന്നെങ്കിലും, അഗ്നിരക്ഷാ സേനയും ജീവനക്കാരും ചേർന്ന് തീ ഉടൻ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഏകദേശം 9.30ഓടെയാണ് സംഭവം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കനത്ത പുക ആശുപത്രി പരിസരമാകെ വ്യാപിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴത്തെ നിലകളിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടിത്തമുണ്ടായ [&Read More
കൊട്ടാരക്കര: സോളാർ തട്ടിപ്പ് കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിൽ 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ജയിൽ സൂപ്രണ്ടിന്റെ മൊഴി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ നാലുപേജ് എഴുതിച്ചേർത്തെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പത്തനംതിട്ട ജില്ലാ ജയിൽ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിൽ നൽകിയ സുപ്രധാന വെളിപ്പെടുത്തൽ. പ്രതി എഴുതിയത് 21 പേജാണെന്ന് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. 2013 ജൂലായ് 20ന് പെരുമ്പാവൂർ ഡിവൈഎസ്പി പ്രതിയെ ജയിലിൽ എത്തിച്ചപ്പോൾ ദേഹപരിശോധനയിൽ 21 പേജുള്ള കത്ത് [&Read More