കാസർകോട്: ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട മഹാസമ്മേളനത്തിന് കാസർകോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഉജ്ജ്വല പരിസമാപ്തി. ഒരു നൂറ്റാണ്ട് പിന്നിട്ട ആദർശ പ്രസ്ഥാനം പുതിയ നൂറ്റാണ്ടിലേക്ക് കാലെടുത്തു വെക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. അക്ഷരാർത്ഥത്തിൽ കുണിയ ശുഭ്രസാഗരമായി മാറുന്ന കാഴ്ചയായിരുന്നു എങ്ങും. വൈജ്ഞാനിക വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമാപന സമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ചരിത്രമായി. കണ്ണൂർRead More
അമേരിക്കയുമായി ദീർഘകാല യുദ്ധത്തിന് സജ്ജം; എന്നാൽ മേഖലാ സംഘർഷത്തിന് താല്പര്യമില്ലെന്ന് ഇറാൻ സൈനിക
തെഹ്റാൻ: അമേരിക്കയുമായി ദീർഘകാലം നീണ്ടുനിൽക്കുന്ന യുദ്ധത്തിന് ഇറാൻ പൂർണ സജ്ജമാണെന്ന് സൈനിക മേധാവി. എന്നാൽ, മേഖലയിൽ ഒരു യുദ്ധം തുടങ്ങാൻ തങ്ങൾക്ക് ആഗ്രഹമില്ലെന്നും ഇറാൻ സായുധ സേനാ മേധാവി മേജർ ജനറൽ സയ്യിദ് അബ്ദുൽറഹീം മൂസവി വ്യക്തമാക്കി. ഇറാൻ എയർഫോഴ്സ് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച വ്യോമസേനാ കമാൻഡർമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുദ്ധത്തിന് തങ്ങൾ സജ്ജമാണെങ്കിലും മേഖലയിൽ സംഘർഷം സൃഷ്ടിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. അഥവാ ഒരു യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ആക്രമണകാരികൾക്ക് തന്നെയാകും നേരിടേണ്ടി [&Read More
പെരുമ്പാവൂരിൽ എച്ച്ഐവി പടരുന്നു: 15 പേർക്ക് രോഗം സ്ഥിരീകരിച്ചു; പ്രായപൂർത്തിയാകാത്തവരിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളി കേന്ദ്രമായ പെരുമ്പാവൂരിൽ എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ പരിശോധനകളിൽ മാത്രം 15 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണെങ്കിലും, മലയാളികളിലും പ്രായപൂർത്തിയാകാത്തവരിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. മാരകമായ ലഹരിമരുന്നുകളുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളുമാണ് രോഗം പടരാൻ പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെക്കുന്ന സാഹചര്യം നിലവിലുണ്ട്. കൂടാതെ, വിവാഹവാഗ്ദാനം [&Read More
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി കണക്കുകൾ പുറത്ത്. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും മൂന്ന് മാസത്തിനിടെ ചായയും ലഘുഭക്ഷണവും കഴിച്ച വകയിൽ ആറ് ലക്ഷത്തിലധികം രൂപയാണ് ചെലവായത്. ഇതു സംബന്ധിച്ച കുടിശ്ശിക തീർക്കുന്നതിനായി തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഈ മാസം രണ്ടിന് ഉത്തരവിറക്കി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബറിൽ 2,06,385 രൂപയും നവംബറിൽ 1,97,286 [&Read More
തിരുവനന്തപുരം: കോൺഗ്രസ് വനിതാ നേതാവ് എം.എ ഷഹനാസിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നാം തീയതി കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് രാഹുൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തുക ലഭിക്കുകയാണെങ്കിൽ 100 പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിക്കായി അത് ഉപയോഗിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഷഹനാസ് നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ട് പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. തന്നെ യുഎഇയിലേക്ക് [&Read More
കാസർകോട്: ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് കാസർകോട് കുണിയയിൽ പ്രൗഢമായ പരിസമാപ്തി. ചരിത്ര സംഗമത്തിന് സാക്ഷിയാകാൻ ഇന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ കുണിയയിലേക്ക് ഒഴുകിയെത്തും.കണ്ണൂർRead More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണസംഘത്തിന് നിർണായകമായ വിഎസ്എസ്സിയുടെ അന്തിമ പരിശോധനാ റിപ്പോർട്ട് ലഭിച്ചു. ശ്രീകോവിലിലെ പാളികളിൽ നിന്ന് നേരത്തെ കരുതിയതിനേക്കാൾ കൂടുതൽ സ്വർണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്വർണപ്പാളികളിൽ നിന്ന് ലഭിച്ചത് 989 ഗ്രാം സ്വർണമാണെന്നായിരുന്നു മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവരുടെ മൊഴി. എന്നാൽ ഇത് തള്ളുന്നതാണ് പുതിയ പരിശോധനാ ഫലം. ദ്വാരപാലക വിഗ്രഹം, കട്ടിളപ്പാളി എന്നിവയിൽ നിന്ന് ഒരു കിലോയിലധികം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നഷ്ടമായ സ്വർണത്തിന്റെ കൃത്യമായ അളവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും [&Read More
‘സ്പായിൽ 30,000 ചോദിച്ചെത്തി, പിന്നെ അരലക്ഷമായി, ഇല്ലെന്നു പറഞ്ഞപ്പോൾ ക്രൂരമായി പീഡിപ്പിച്ചു’-വെളിപ്പെടുത്തലുമായി അതിജീവിത
തിരുവല്ല: മഞ്ഞാടിയിലെ സ്പായിൽ ഗുണ്ടാസംഘം നടത്തിയ അതിക്രമത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഈ മാസം ഒന്നിന് നടന്ന സംഭവത്തിൽ കാപ്പ കേസ് പ്രതി ‘മരണം സുബിൻ’ എന്ന സുബിൻ അലക്സാണ്ടർ ചാക്കോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സ്പായിൽ അഴിഞ്ഞാടിയത്. 30,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘം പിന്നീട് അരലക്ഷം രൂപ വേണമെന്ന് വാശിപിടിക്കുകയും, പണമില്ലെന്ന് പറഞ്ഞതോടെ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. കത്തി തൊണ്ടയിൽ വെച്ച് ഭീഷണിപ്പെടുത്തിയാണ് സുബിൻ തന്നെ പീഡിപ്പിച്ചതെന്ന് അതിജീവിത വെളിപ്പെടുത്തി. തടയാൻ ശ്രമിച്ച [&Read More
വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്ബിഐ രേഖകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിന് കീഴിലാണ് എപ്സ്റ്റീൻ ചാരപ്പണിയിൽ പരിശീലനം നേടിയതെന്നും 2020Read More
‘വിമാനാപകടം എങ്ങനെ സംഭവിച്ചു? എല്ലാവർക്കും സംശയമുണ്ട്’; വിശദ വിവരങ്ങളുമായി ഉടൻ വരുമെന്ന് അജിത്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് അനന്തരവനും എൻസിപി (എസ്പി) നേതാവുമായ രോഹിത് പവാർ. ‘വിമാന അപകടം എങ്ങനെ സംഭവിച്ചു? മരണത്തിൽ എല്ലാവർക്കും സംശയമുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിപ്പെടുത്തുന്ന വിശദമായ കാര്യങ്ങൾ ഈമാസം 10ന് മുംബൈയിൽ നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാരാമതിയിൽ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 28നാണ് പൂനെ ജില്ലയിലെ ബാരാമതി എയർ സ്ട്രിപ്പിൽ [&Read More