മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ പ്രമുഖ യൂട്യൂബറെ മേഘാലയയിൽ കണ്ടെത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ദിൽഷാദിനെയാണ് മേഘാലയയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ ബൈക്ക് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ വ്ലോഗിംഗ് രംഗത്ത് ശ്രദ്ധേയനായ ദിൽഷാദിന് ധാരാളം ഫോളോവേഴ്സുണ്ട്. പുതിയ കണ്ടന്റുകൾക്കായി വിവിധ നാടുകളിലേക്ക് യാത്ര നടത്താറുള്ള ഇയാൾ, കഴിഞ്ഞ ആറാം തീയതിയാണ് യാത്രയുടെ [&Read More
സീറ്റ് ലഭിച്ചില്ല, വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാർത്ഥി; കേസെടുക്കാതെ ഇൻ്റേൺഷിപ്പ് ഓഫർ ചെയ്ത്
കാൺപൂർ: പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കാൺപൂരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിക്ക് മറ്റൊരു അവസരം കൂടി നൽകാൻ ഐ.ഐ.ടി അധികൃതരുടെ തീരുമാനം. വെബ്സൈറ്റ് ഹാക്ക് ചെയ്ത ശേഷം ‘എനിക്ക് വേണ്ടത് ഒരു അർഹമായ അവസരം മാത്രമാണ്’ എന്ന സന്ദേശമാണ് വിദ്യാർത്ഥി വെബ്സൈറ്റിൽ പതിപ്പിച്ചത്. ബി.ടെക് സൈബർ സെക്യൂരിറ്റി കോഴ്സിലേക്ക് പ്രവേശനം നേടാൻ സാധിക്കാതെ വന്നതോടെയാണ് വിദ്യാർത്ഥി ഈ വഴി തിരഞ്ഞെടുത്തത്. എന്നാൽ സംഭവത്തിൽ പോലീസിൽ പരാതി നൽകി എഫ്.ഐ.ആർ [&Read More
‘ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ പ്രധാനം, സംഘർഷം അവസാനിപ്പിക്കണം’; പശ്ചിമേഷ്യയിലെ സാഹചര്യങ്ങളിൽ യു.എന്നിൽ ആശങ്കയറിയിച്ച്
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗുരുതരമാകുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്രപരമായ ഇടപെടലുകളാണ് ആവശ്യപ്പെടേണ്ടതെന്നും യു.എൻ രക്ഷാ സമിതിയിലെ തുറന്ന ചർച്ചയിൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നതിനെയും ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. പശ്ചിമേഷ്യൻ മേഖല ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വ്യാപാരവും ഊർജ്ജസുരക്ഷയും ലക്ഷക്കണക്കിന് പ്രവാസികളുടെ ഭാവി [&Read More
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് ഉണ്ടാകുന്നത് വരെ വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്യില്ലെന്നും ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കാൻ മനഃപൂർവം ബോർഡ് രൂപീകരണം വൈകിപ്പിക്കുകയായിരുന്നുവെന്നും അന്ന് ബോർഡ് നിലവിൽ വന്നിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തനിക്കെതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശ ആരോപണത്തിലും മുഖ്യമന്ത്രി വ്യക്തത വരുത്തി. മകൾക്ക് എന്നല്ല, മക്കൾക്കും മകന്റെ ഭാര്യക്കും ഭക്ഷണം ഉണ്ടാക്കുന്ന രീതി [&Read More
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലണമെന്ന വിദ്വേഷ പ്രസ്താവനയിൽ ആർ.എസ്.എസ്. ആശയപ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. എ.ഐ. വൈ.എഫ്. (Read More
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ കല്ലുകളും ഇഷ്ടികകളും നിറച്ച നിലയിൽ ട്രക്ക് കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ വിവരങ്ങൾ പുറത്ത്. കനത്ത സുരക്ഷയുള്ള മേഖലയിൽ കല്ലുനിറച്ച വാഹനം പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാരെ വ്യാജ കേസിൽ കുടുക്കാനോ അക്രമം അഴിച്ചുവിടാനോ ഉള്ള ശ്രമമാണിതെന്നും സിജെപി ആരോപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ‘ന്യൂസ് ലോൺഡ്രി’ നടത്തിയ അന്വേഷണത്തിലാണ് സംഭവം യാദൃച്ഛികമല്ലെന്ന് വ്യക്തമാകുന്നത്. പ്രതിഷേധ സ്ഥലത്ത് കാണപ്പെട്ട Read More
തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തരവകുപ്പ് ‘വിജിലൻസ് വിസിൽ’ പദ്ധതി ആരംഭിച്ചു. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 1064 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് വിവരമറിയിക്കാം. പദ്ധതിയുടെ ആദ്യ ‘വിസിൽ കമാൻഡോ’യായി ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് അണിചേരും. അതേസമയം, സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് കഴിഞ്ഞ 10 വർഷമായി നാഥനില്ലാത്ത അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോഴിക്കോട് അധ്യാപികമാർ എംഡിഎംഎ കേസിൽ അറസ്റ്റിലായത് ഞെട്ടിക്കുന്നതാണെന്നും, വകുപ്പിനെ ആരോ ഹൈജാക്ക് ചെയ്തതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. [&Read More
ന്യൂഡൽഹി: ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെയും അതിസമ്പന്നരുടെയും എണ്ണത്തിൽ വൻ കുതിച്ചുചാട്ടം(Read More
‘സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ല, പിന്നല്ലേ പുതിയ തലമുറ’; കങ്കണയുടെ ജെനറേഷൻ ഗട്ടർ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തിയ വിദ്യാർത്ഥി സമരത്തിനെതിരെ ബി.ജെ.പി. എം.പിയും നടിയുമായ കങ്കണ റണാവത് നടത്തിയ ‘ജെനറേഷൻ ഗട്ടർ’ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ സി.ജെ.പി ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ നേതാക്കളും കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കങ്കണയെ സ്വന്തം പാർട്ടി പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേൾക്കുന്നില്ലെന്നും സി.ജെ.പി വിമർശിച്ചു. കങ്കണയ്ക്ക് കുറച്ച് രാഷ്ട്രീയ മര്യാദയാകാമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ [&Read More
ന്യൂഡൽഹി: മോദിയുടെയും അമിത് ഷായുടെയും പോലീസ് എന്തും കാണിക്കാമെന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണെന്ന് സി.പി.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. എ.കെ.ജി. ഭവനിലെത്തി ഡൽഹി പോലീസ് കാണിക്കാൻ ശ്രമിച്ച കാര്യങ്ങൾ തൊഴിലാളിവർഗ്ഗ പ്രസ്ഥാനം അംഗീകരിക്കില്ലെന്നും, എന്ത് വിലകൊടുത്തും ഈ പോലീസ് രാജിനെതിരെ ഉറച്ച പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പി. വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്ന എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് എത്തിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സമരത്തിന് നേരെ [&Read More