തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയാണ് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം ഒറ്റക്കെട്ടായി എടുത്ത ഈ തീരുമാനം അറിയിച്ചത്. രാഹുലിനെതിരെ ഗുരുതരമായ പരാതികളും കേസുകളും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ആക്ഷേപം ഉയർന്നപ്പോൾ യൂത്ത് കോൺഗ്രസ് [&Read More
ന്യൂഡൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ദ്വിദിന ഇന്ത്യാ സന്ദർശനത്തെ ലോകം ഉറ്റുനോക്കുമ്പോൾ, വാഹന പ്രേമികൾ ഉറ്റുനോക്കുന്നത് അദ്ദേഹം ന്യൂഡൽഹിയിൽ വിമാനമിറങ്ങും മുമ്പേ രാജ്യത്തെത്തിയ അദ്ദേഹത്തിന്റെ ഔദ്യോഗിക കാറിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കൊപ്പം തന്നെ ശ്രദ്ധാകേന്ദ്രമാവുകയാണ് പുടിന്റെ അത്യാധുനിക സുരക്ഷാ വാഹനമായ ‘ഔറസ് സെനറ്റ്’ ലിമോസിൻ. സുരക്ഷാ വിദഗ്ധർ ‘ചക്രങ്ങളുള്ള കോട്ട’ (Read More
അധികാരം പിടിച്ചടക്കി അസിം മുനീര്‍, ഷഹബാസ് ശരീഫിനെ കാണാനില്ല; പാകിസ്താനില്‍ എന്തൊക്കെയാണീ നടക്കുന്നത്!
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സിവിലിയൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടലിന് സാധ്യതയേറിവരുന്നതായി റിപ്പോർട്ട്. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ അഭാവം പ്രതിരോധ മേഖലയിലെ നിർണ്ണായക നിയമനം വൈകിപ്പിക്കുകയാണ്. സൈനിക നേതൃത്വത്തിലെ സുപ്രധാന പദവിയായ ‘ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ്’ (Read More
‘എസ്ഐആര്‍ ലളിതവും സുതാര്യവുമാക്കണം; പോരാട്ടം തുടരണം’; ബംഗാളിലെ ബിജെപി എംപിമാരെ പ്രത്യേകം വിളിച്ചു
ന്യൂഡൽഹി: 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ബിജെപി എംപിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനിടെ, വോട്ടർ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) ഡ്രൈവ് ലളിതവും സുതാര്യവുമാക്കണമെന്ന് അദ്ദേഹം എംപിമാർക്ക് കർശന നിർദേശം നൽകി. യോഗ്യരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുക, അയോഗ്യരായവരെ നീക്കം ചെയ്യുക എന്നിവയാണ് എസ്ഐആര്‍ ഡ്രൈവിന്റെ ലക്ഷ്യം. ഈ നടപടിക്രമം അമിതമായി സങ്കീർണമാക്കരുത്. ഈ സുപ്രധാന സന്ദേശം താഴെത്തട്ടിലുള്ള പ്രവർത്തകരിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രതിപക്ഷത്തിന്റെ [&Read More
‘സഞ്ചാര്‍ സാഥി’ ആപ്പ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറി; കടുത്ത പ്രതിഷേധത്തിനൊടുവില്‍
ന്യൂഡല്‍ഹി: പ്രതിപക്ഷത്തുനിന്ന് ഉള്‍പ്പെടെ ഉയര്‍ന്ന ശക്തമായ വിമര്‍ശനത്തിനും പ്രതിഷേധത്തിനും പിന്നാലെ ‘സഞ്ചാര്‍ സാഥി’ ആപ്ലിക്കേഷന്‍ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം. രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ടെലികോം വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് പിന്‍വലിച്ചു. സ്വകാര്യത ലംഘിക്കപ്പെടുമെന്നാരോപിച്ച് പ്രതിപക്ഷവും ടെക് കമ്പനികളും പൊതുജനങ്ങളും ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് കേന്ദ്രം ‘യൂ ടേണ്‍’ അടിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം പിന്‍വലിക്കുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ജനങ്ങളുടെ അഭിപ്രായം മാനിച്ചും സാങ്കേതികപരമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുമാണ് തീരുമാനമെന്നും, ഉത്തരവില്‍ മാറ്റം [&Read More
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഡ്രൈവർ യദു രൂക്ഷമായി പ്രതികരിച്ചു. കന്റോൺമെന്റ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിട്ടുള്ളത്. പോലീസിന്റെ നടപടി താൻ മുൻകൂട്ടി കണ്ടതാണെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത്രയും പ്രശ്നമുണ്ടാക്കിയ മേയറും എം.എൽ.എയും നല്ലപോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. ഞാനല്ലേ കഷ്ടപ്പെടുന്നത്, തുച്ഛമായ വേദനം കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല, മകന്റെ പഠനത്തിന് [&Read More
സെന്‍സസ് വരുന്നു, 2026ലും 2027ലും രണ്ട് ഘട്ടങ്ങളിലായി; ജാതി കണക്കെടുപ്പും നടത്തുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത സെന്‍സസ് 2026 ഏപ്രില്‍ മുതല്‍ 2027 ഫെബ്രുവരി വരെയുള്ള കാലയളവില്‍ രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. സെന്‍സസിന്റെ ഒന്നാം ഘട്ടം 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഇതില്‍ ഭവനങ്ങളുടെ കണക്കെടുപ്പും ഭവന സെന്‍സസും ഉള്‍പ്പെടും. സംസ്ഥാന,കേന്ദ്രഭരണ പ്രദേശങ്ങളുടെ സൗകര്യമനുസരിച്ച് 30 ദിവസത്തിനുള്ളില്‍ ഈ ഘട്ടം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടമായ [&Read More
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് വാസു ജാമ്യം തേടിയതെങ്കിലും, പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ച് കോടതി ആവശ്യം അംഗീകരിച്ചില്ല. പ്രതി സ്വാധീനമുള്ളയാളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വർണം പൂശിയ കട്ടിളപ്പാളികൾ 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ അത് ചെമ്പെന്ന് [&Read More
റിയാദ്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എ.ഐ) വികസനത്തിൽ സൗദി അറേബ്യക്ക് ആഗോളതലത്തിൽ മൂന്നാം സ്ഥാനം. സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെന്റേർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ 2025Read More
ന്യൂഡൽഹി: വിമാനത്തിന്റെ പറക്കാനുള്ള സുരക്ഷാക്ഷമത ഉറപ്പാക്കുന്ന സുപ്രധാന രേഖയായ എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് (എആർസി) ഇല്ലാതെ എയർ ഇന്ത്യാ വിമാനം എട്ട് വാണിജ്യ സർവീസുകൾ നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമയാന റെഗുലേറ്ററി അതോറിറ്റി (ഡിജിസിഎ).&Read More