കൊച്ചി: രാജ്യത്തെ ടെലിവിഷന്‍ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കുമായി (Read More
മുംബൈ: കുവൈറ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡല്‍ഹി വിമാനത്താവളത്തിലാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. സന്ദേശത്തില്‍ വിമാനത്തില്‍ ഒരു ചാവേര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, 6ഇ1234 എന്ന കോള്സൈനിലുള്ള വിമാനം സുരക്ഷിതമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലത്തിറക്കി. പുലര്‍ച്ചെ 1:56ന് കുവൈറ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ബസ് എ321 വിമാനം രാവിലെ 8:10ഓടെയാണ് മുംബൈയില്‍ ലാന്‍ഡ് ചെയ്തത്. [&Read More
ധന്‍ഖഡിന്റെ ‘അസാധാരണ രാജി’ രാജ്യസഭയില്‍ എടുത്തിട്ട് ഖാര്‍ഗെ; പ്രകോപിതരായി ഭരണപക്ഷം, ‘അപ്രസക്തമായ വിഷയങ്ങള്‍’
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍ഖഡ് രാജിവച്ച വിഷയം വീണ്ടും രാജ്യസഭയില്‍ ഉന്നയിച്ചത് ഭരണRead More
റിയാദ്: അറിവ് നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി അറേബ്യയിലെ അൽ ബഹയിൽ നിന്നുള്ള ഹംദ ബിൻത് അഹമ്മദ് അൽ ഗാംദി എന്ന 70Read More
തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് പരാതി നല്കിയ അതിജീവിതയെ സൈബര്‍ ഇടത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, രാഹുല്‍ ഈശ്വറിനെ പൂജപ്പുര സബ് ജയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ യൂട്യൂബ് അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോകള്‍ പരാതിക്കാരിയുടെ ചിത്രങ്ങള്‍ [&Read More
എസ്ഐആറിൽ ലോക്സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് എംപിമാര്‍
ന്യൂഡല്‍ഹി: എസ്ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയുടെ പ്രവര്‍ത്തനം നിലച്ചു. നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ അടിയന്തര ചര്‍ച്ച അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. എസ്ഐആറിനെക്കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ച ശേഷം ലോക്സഭയും രാജ്യസഭയും പുനരാരംഭിച്ചെങ്കിലും ബഹളം തുടര്‍ന്നതോടെ നടപടികള്‍ മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇന്ന് ആരംഭിച്ച ശീതകാല സമ്മേളനം 19 വരെ തുടരും. സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍, [&Read More
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറിയെങ്കിലും തമിഴ്നാട്ടിൽ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നാല് പേർ മരിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. ന്യൂനമർദം നീങ്ങുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. തമിഴ്നാട് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ നൽകിയ വിവരമനുസരിച്ച്, തൂത്തുക്കുടി, തഞ്ചാവൂർ ജില്ലകളിലായി മതിൽ തകർന്ന് രണ്ട് പേരും മയിലാടുതുറൈയിൽ ഒരാൾ വൈദ്യുതാഘാതമേറ്റും [&Read More
ന്യൂഡൽഹി: പാൻ മസാല, ഗുഡ്ക തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപനയും നികുതി വെട്ടിപ്പും തടയുന്നതിനായി കേന്ദ്ര സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു. ഈ ഉൽപ്പന്നങ്ങളുടെ നികുതി സംവിധാനം പരിഷ്കരിക്കുന്നതിനായി പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ സുപ്രധാന നീക്കം. പാൻ മസാല, ഗുഡ്ക തുടങ്ങിയ ഉൽപന്നങ്ങൾ പാക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നികുതി ചുമത്തുന്ന പുതിയ സംവിധാനം നടപ്പിലാക്കാനാണ് ആലോചന. നിലവിൽ ഉൽപാദനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി [&Read More
‘പരാജയത്തിന്റെ നിരാശയില്‍ സഭ അലങ്കോലമാക്കരുത്, രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാക്കരുത്’; ശീതകാല സമ്മേളനത്തിന് മുമ്പ്
ന്യൂഡല്‍ഹി: പ്രതിപക്ഷം പരാജയത്തിന്റെ നിരാശയില്‍ നിന്ന് പുറത്തുവന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18ാം ലോക്സഭയുടെ ആറാം സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചു. സമ്മേളനം രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാകാതെ, ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള ഇടമായി മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘ശീതകാല സമ്മേളനം വെറുമൊരു ചടങ്ങല്ല, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരും’ അദ്ദേഹം പറഞ്ഞു. നമ്മുടെ ജനാധിപത്യത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും ശക്തിയെ [&Read More
‘ഫ്രീബി സംസ്കാരത്തിനെതിരെ സംസാരിച്ച മോദിയും ഇപ്പോള്‍ അത് ഏറ്റെടുക്കുന്നു; ഇത് വികസനമല്ല, രാഷ്ട്രീയ
ന്യൂഡല്‍ഹി: സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള രാഷ്ട്രീയത്തിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു. വോട്ടുകള്‍ നേടാന്‍ സൗജന്യങ്ങള്‍ സഹായിച്ചേക്കാം. എന്നാല്‍, അവ രാജ്യത്തെ മുന്നോട്ടുനയിക്കില്ലെന്നും, കടമെടുത്ത പണം നല്‍കുന്നത് വികസനമല്ല, രാഷ്ട്രീയ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എഴുതിയ ലേഖനത്തിലാണ് മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ വിമര്‍ശനം. ”മത്സരബുദ്ധിയോടെയുള്ള ഈ സൗജന്യ പ്രഖ്യാപനങ്ങള്‍ ഭരണതലത്തിലെ സാമ്പത്തിക അച്ചടക്കം പൂര്‍ണമായി ഇല്ലാതാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് അവിശ്വസനീയമായ വാഗ്ദാനങ്ങള്‍ [&Read More