തെഹ്റാൻ/മനാമ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് ഇറാന്റെ പ്രത്യാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി സ്ഥിരീകരണം. എഎഫ്പി പുറത്തുവിട്ട പുതിയ ഉപഗ്രഹ ദൃശ്യങ്ങളിൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ നാല് പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. യുഎസ്Read More
കീവ്/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാൻ അമേരിക്ക യുക്രെയ്നിന്റെ സഹായം തേടിയതായി റിപ്പോർട്ട്. യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയാണ് ഇക്കാര്യം അവകാശപ്പെട്ടത്. റഷ്യൻ അധിനിവേശത്തിനിടെ ഇറാന്റെ ‘ഷഹീദ്’ ഡ്രോണുകളെ വിജയകരമായി നേരിട്ട യുക്രെയ്നിന്റെ യുദ്ധപരിചയം പ്രയോജനപ്പെടുത്താനാണ് പെന്റഗൺ ലക്ഷ്യമിടുന്നതെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ നിർമിത ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിൽ യുക്രെയ്ൻ സൈന്യം വലിയ വിജയം നേടിയിരുന്നു. [&Read More
ഐഡിഎഫ് ശതകോടികളുടെ ബോംബിട്ട് തകർത്തത് വെറും ‘പെയിന്റിങ് ചിത്രങ്ങൾ’? പ്രതിസന്ധിയിലാക്കി ഇറാന്റെ പുതിയ
തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധഭൂമിയിൽ അത്യാധുനിക ആയുധങ്ങളുമായി എത്തുന്ന അമേരിക്കയെയും ഇസ്രയേലിനെയും കബളിപ്പിക്കാൻ ഇറാൻ പ്രയോഗിക്കുന്നത് പുതിയ യുദ്ധതന്ത്രം. ഇറാനിലെ സൈനിക താവളത്തിൽ ഇസ്രയേൽ സൈന്യം തകർത്തത് ഇറാന്റെ യഥാർത്ഥ ഹെലികോപ്റ്ററല്ലെന്നും, മറിച്ച് തറയിൽ വരച്ചുചേർത്ത ഒരു ചിത്രം മാത്രമാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇസ്രയേൽ സൈന്യം തകർത്തതായി അവകാശപ്പെട്ട മിRead More
തെഹ്റാൻ/മോസ്കോ: പശ്ചിമേഷ്യയിൽ യുദ്ധത്തിൽ നേരിട്ടല്ലെങ്കിലും റഷ്യയും പങ്കാളിയാകുന്നതായുള്ള വിവരങ്ങളാണു പുറത്തുവരുന്നത്. അമേരിക്കൻ സൈനിക താവളങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ രഹസ്യാന്വേഷണ സഹായമെന്ന് റിപ്പോർട്ട്. അമേരിക്കൻ സേനയുടെ കൃത്യമായ സ്ഥാനങ്ങൾ കണ്ടെത്തുന്നതിനായി റഷ്യ ഇറാന് ഉപഗ്രഹ വിവരങ്ങൾ കൈമാറുന്നതായി യുഎസ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. അമേരിക്കൻ യുദ്ധക്കപ്പലുകൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവ എവിടെയാണെന്ന കൃത്യമായ വിവരങ്ങൾ റഷ്യ ഇറാന് നൽകുന്നുണ്ടെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ ചില സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് [&Read More
കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാന്റെ പടക്കപ്പലായ ഐ.ആർ.ഐ.എസ് ലാവന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി, ബോട്ട് ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സുരക്ഷാ കാരണങ്ങളാൽ പ്രവേശനം നിരോധിച്ച മേഖലയിൽ അതിക്രമിച്ചു കയറിയതിനാണ് ഇവർക്കെതിരെ നടപടിയെടുത്തത്. മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരുന്ന കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താനായി മറൈൻ ഡ്രൈവിൽ നിന്നും ബോട്ട് വാടകയ്ക്കെടുത്താണ് സംഘം എത്തിയത്. നിരോധിത മേഖലയിൽ ബോട്ട് പ്രവേശിക്കുന്നത് കണ്ട [&Read More
തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യത്തിന്റെ സാന്നിധ്യത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ. തന്ത്രപ്രധാനമായ ജലപാതയിലൂടെ കപ്പലുകൾക്ക് യുഎസ് നാവികസേന ഉടൻ അകമ്പടി സേവിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗാർഡ്സ് വക്താവ് അലി മുഹമ്മദ് നൈനി വെല്ലുവിളിയുമായി രംഗത്തെത്തിയത്. മേഖലയിൽ യുദ്ധസാഹചര്യം രൂക്ഷമാവുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കൻ നീക്കം. എന്നാൽ, 1987Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ പ്രവാസികൾക്കും ഗൾഫ് രാജ്യങ്ങൾക്കും ആശ്വാസവാർത്ത. അയൽരാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തിയെന്ന് വ്യക്തമാക്കി ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ മണ്ണിൽനിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണമുണ്ടായാലല്ലാത്തെ ഇനി അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കിയുണ്ടായ ആക്രമണത്തിലുണ്ടായ ബുദ്ധിമുട്ടുകളിൽ മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ടെലിവിഷൻ സന്ദേശത്തിലൂടെയാണ് പെസെഷ്കിയാൻ പ്രഖ്യാപനം നടത്തിയത്. ഇറാന്റെ താൽക്കാലിക നേതൃത്വ സമിതിയാണ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. അയൽരാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണമോ മിസൈൽ [&Read More
കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ ഇറാനിയൻ യുദ്ധക്കപ്പലായ ഐ.ആർ.ഐ.എസ് ‘ലാവന്’ കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. കപ്പലിലുണ്ടായിരുന്ന 183 നാവികരെ നിലവിൽ കൊച്ചി നാവികത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ അടിയന്തരമായി ഡോക്കിങ് വേണമെന്ന ഇറാന്റെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര സർക്കാർ ഇതിന് അനുമതി നൽകിയത്. വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന മറ്റൊരു ഇറാനിയൻ കപ്പൽ ‘ദേന’യെ മാർച്ച് നാലിന് അമേരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയിരുന്നു. ഈ സംഭവത്തിന് മുൻപ് ഫെബ്രുവരി 28Read More
‘1977ൽ തന്നെ ഇസ്ലാമിനെ കണ്ടെത്താനായത് വലിയ അനുഗ്രഹം; നിരന്തര യുദ്ധങ്ങൾ കൊണ്ട് ഇസ്ലാമിന്റെ
ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാനെ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ലോകപ്രശസ്ത സംഗീതജ്ഞൻ യൂസുഫ് ഇസ്ലാം (ക്യാറ്റ് സ്റ്റീവൻസ്). യുദ്ധക്കൊതിയന്മാർ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബോംബുകളല്ല, ഭക്ഷണവും കരുണയുമാണ് മനുഷ്യഹൃദയങ്ങൾ കീഴടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ വിപ്ലവത്തിന് മുമ്പ് തന്നെ ഇസ്ലാമിനെ കണ്ടെത്താനായത് അനുഗ്രഹമായി കരുതുന്നുവെന്ന് യുസുഫ് ഇസ്ലാം പറഞ്ഞു. ഇസ്ലാമിന്റെ ആത്മീയ സന്ദേശത്തെ ചിലർ തുടർച്ചയായ യുദ്ധമേഘങ്ങൾ കൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ”ഇറാൻ വിപ്ലവത്തിന് മുമ്പ്, മുസ്ലിംകൾ അത്ര ദൃശ്യമല്ലാത്ത കാലത്ത്, ഇന്നത്തെ പശ്ചിമേഷ്യയിലെ യുദ്ധങ്ങൾക്കും [&Read More
കൊളംബോ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിനിടെ, മാനുഷികതയുടെയും സമാധാനത്തിന്റെ കാവലാളായി ശ്രീലങ്ക. ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്കൻ അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകരുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട നാവികർക്ക് തുണയായത് ലങ്കൻ സേനയായിരുന്നു. കടലിൽ കുടുങ്ങിയ രണ്ടാമത്തെ കപ്പലിനും തുണയായി നിൽക്കുകയാണ് ഇപ്പോൾ ഈ ദ്വീപ് രാഷ്ട്രം. അമേരിക്കൻ ടോർപ്പിഡോ പ്രഹരത്തിൽ തകർന്ന ‘ഐആർഐഎസ് ദെന’ എന്ന കപ്പലിൽനിന്ന് 32 നാവികരെ ശ്രീലങ്കൻ നാവികസേന [&Read More