31/03/2026
[fontresizer_tawhidurrahmandear_widget]

Tags :കോണ്‍ഗ്രസ്

Main story

വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷാ പോറ്റി, പാലക്കാട്ട് രമേശ് പിഷാരടി; കോൺഗ്രസ്

ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള 55 അംഗ പട്ടികയ്ക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകിയത്. ന്യൂഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്) എന്നിവർ തങ്ങളുടെ സിറ്റിങ് സീറ്റുകളിൽ തന്നെ ജനവിധി തേടും. ടി. സിദ്ദിഖ്(കൽപ്പറ്റ), റോജി എം. [&Read More

Kerala

‘ലൈസൻസിൽ പ്രിയ, പാസ്‌പോർട്ടിൽ ഷഹനാസ്’; എംഎ ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സാമൂഹിക പ്രവർത്തക എം.എ ഷഹനാസിനെതിരെ കള്ളപ്പണ ഇടപാട് ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകൻ. ഷഹനാസ് പല പേരുകളിൽ ഐഡി കാർഡുകൾ ഉപയോഗിക്കുന്നുവെന്നും വിദേശയാത്രകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ആരോപിച്ചാ് കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാരിയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഷഹനാസ് ഒരേ സമയം വ്യത്യസ്ത പേരുകളിലുള്ള തിരിച്ചറിയൽ രേഖകൾ കൈവശം വെച്ചിട്ടുണ്ടെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ഫറോക്ക് സ്വദേശി ഡോക്ടർ സിജേഷിന്റെ ഭാര്യയും മാക്ബാത്ത് പബ്ലിക്കേഷൻ [&Read More

Main story

‘ബിജെപി തോല്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് അനുഭാവികളെയും ചില പ്രത്യേക സമുദായക്കാരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം

ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. [&Read More

India

മോദി എന്നാണ് ചായ വിറ്റ് നടന്നിട്ടുള്ളത്? എല്ലാം വോട്ട് തട്ടാനുള്ള നാടകം-മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടാനായി താനൊരു ‘ചായവാല’ (ചായക്കച്ചവടക്കാരന്‍) ആണെന്ന് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യുപിഎ കാലത്തെ തൊഴിലുറപ്പ് പദ്ധതിയായ എംജിഎന്‍ആര്‍ഇജിഎ മാറ്റി ‘ജി റാം ജി ആക്ട്’ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വോട്ട് കിട്ടാന്‍ വേണ്ടി താന്‍ ചായ വിറ്റുവെന്ന് അദ്ദേഹം (മോദി) ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹം എപ്പോഴെങ്കിലും ചായ ഉണ്ടാക്കിയിട്ടുണ്ടോ? കെറ്റിലുമായി നടന്ന് അദ്ദേഹം ആര്‍ക്കെങ്കിലും ചായ നല്‍കിയിട്ടുണ്ടോ? ഇതെല്ലാം വെറും നാടകമാണ്. പാവപ്പെട്ടവരെ [&Read More

Kerala

‘മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും ഒരേ ശബ്ദം; വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ചുകിടക്കും’;

കൊച്ചി: വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഒരടി പിന്നോട്ടില്ലെന്നും അതിന്റെ പേരില്‍ എന്ത് നഷ്ടമുണ്ടായാലും സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്റെയും സുകുമാരന്‍ നായരുടെയും വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശബ്ദം ഒന്നാണെന്നും ടീം യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സതീശന്‍ പറഞ്ഞു. ‘വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും. അതില്‍ അഭിമാനമേയുള്ളൂ. അല്ലാതെ വര്‍ഗീയതയോട് സന്ധി ചെയ്ത് ഒളിച്ചോടില്ല,’ സതീശന്‍ വ്യക്തമാക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് [&Read More

Main story

‘ഐഷ പോറ്റി വര്‍ഗവഞ്ചക; അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖം’; അധിക്ഷേപവുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും, അവര്‍ക്ക് അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഷ പോറ്റി പത്തു കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. അതിനുശേഷം 15 കൊല്ലം എംഎല്‍എയായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലുമെല്ലാം അംഗമായിട്ടും അവര്‍ അങ്ങോട്ടൊന്നും പോയിട്ടില്ല. അസുഖമാണെന്നാണ് കാരണം പറഞ്ഞിരുന്നത്. അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ട അസുഖമാണ് അതെന്ന് [&Read More

Qatar

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഖത്തറില്‍; ഇന്‍കാസ് കുടുംബസംഗമത്തില്‍ പങ്കെടുക്കും

ദോഹ: ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹത്തിന് ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ജനറല്‍ സെക്രട്ടറി ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. രക്ഷാധികാരി ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സമീര്‍ ഏറാമല, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ബഷീര്‍ തുവാരിക്കല്‍ [&Read More