29/09/2026
[fontresizer_tawhidurrahmandear_widget]

Tags :ടിഎംസി

India

ദീദിയെ കേൾക്കാൻ ഒഴുകിയെത്തിയത് യുവജന സാഗരം; മമതയുടെ ശക്തിപ്രകടനമായി തൃണമൂൽ കോൺഗ്രസ് ഛാത്ര

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ തൃണമൂൽ കോൺഗ്രസ് ഛാത്ര പരിഷത്തിന്റെ (ടിഎംസിപി) സ്ഥാപക ദിന റാലിയിലേക്ക് ഒഴുകിയെത്തി യുവജനസാഗരം(Read More

Main story

‘എസ്‌ഐആറിനെതിരെ പ്രതിഷേധിച്ച യൂസുഫ് പത്താനെ പിന്തിരിപ്പിച്ചത് ഉവൈസി’; വെളിപ്പെടുത്തലുമായി മഹുവ മൊയ്ത്ര

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി വിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് എംപി യൂസുഫ് പത്താൻ. ഇതിനിടയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പാർലമെന്റിൽ എസ്‌ഐആറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഒരു പ്രമുഖ മുസ്‌ലിം എംപി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴിതാ ആ എംപി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര. ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സെയ്ദ് റൂഹുല്ല മെഹ്ദിയാണു [&Read More

India

‘ഗുജറാത്തിലെ നിന്റെ വീട് അവർ ബുൾഡോസർ അയച്ച് തകർക്കും’; പാർലമെന്റിൽ പ്രതിഷേധിച്ച യൂസുഫ്

ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ 20 തൃണമൂൽ കോൺഗ്രസ് എംപിമാർ മമത ബാനർജിയെ കൈവിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പാളയത്തിലേക്കു ചേക്കാറാൻ തീരുമാനിച്ചിരിക്കുകയാണ്. ബഹറാംപൂരിൽനിന്നുള്ള തൃണമൂൽ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനും അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യൂസുഫ് പത്താനുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സയ്യിദ് റൂഹുല്ല മെഹ്ദി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ സഭയ്ക്കുള്ളിൽ ബിജെപിക്കെതിരെ പ്രതിഷേധിച്ച പത്താനെ ഒരു മുസ്‌ലിം [&Read More

India

‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്

കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More

India

‘മുസ്‌ലിംകൾ മുഴുവൻ മമതയ്ക്ക് വോട്ട് ചെയ്തു; സി.പി.എം വോട്ട് മുഴുവൻ എനിക്ക് ലഭിച്ചു’;

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ വിവാദ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. ഭവാനിപൂരിലെ വിജയം ഹിന്ദുത്വത്തിന്റെ വിജയമാണെന്നും വോട്ടർമാർ മതപരമായി വിഭജിക്കപ്പെട്ടാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്‌ലിംകൾ മൊത്തം മമതയ്ക്ക് വോട്ട് ചെയ്തപ്പോൾ, ഹിന്ദുക്കൾ പൂർണമായി തനിക്ക് വോട്ട് ചെയ്‌തെന്ന് സുവേന്ദു പറഞ്ഞു. സിപിഎം വോട്ടും ഒന്നായി തനിക്കു കിട്ടിയെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു. ‘മുസ്ലിം വോട്ടർമാർ പരസ്യമായി മമത ബാനർജിക്കാണ് [&Read More

India

‘എന്റെ നേതാവിനെ ഓർത്ത് അഭിമാനം; മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും’; പ്രതികരണവുമായി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെങ്കിൽ അത് അംഗീകരിക്കുന്നുവെന്നും എന്നാൽ ഏകാധിപത്യത്തിനെതിരായ പോരാട്ടം അവസാനിക്കില്ലെന്നും മഹുവ വ്യക്തമാക്കി. ഭരണഘടന അവസാന വാക്കായ മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ബംഗാൾ ബിജെപിയെയാണ് ആഗ്രഹിച്ചതെങ്കിൽ അവർക്കത് ലഭിച്ചു. ആ ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. [&Read More

Entertainment

‘താങ്കളെ നിശബ്ദനാക്കാന്‍ ബിജെപി ഗുണ്ടകളെ അനുവദിക്കില്ല’; എ.ആര്‍ റഹ്മാന് പിന്തുണയുമായി മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: ബോളിവുഡിലെ വര്‍ഗീയ വിവേചനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എ.ആര്‍ റഹ്മാനെതിരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ, സംഗീത സംവിധായകന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹുവ രംഗത്തെത്തിയത്. റഹ്മാനെ നിശബ്ദനാക്കാനാണ് ശ്രമം നടക്കുന്നതെന്നും, എന്നാല്‍ അതിന് വഴങ്ങരുതെന്നും മഹുവ കുറിച്ചു. ‘പ്രിയപ്പെട്ട റഹ്മാന്‍, ഇന്ത്യ താങ്കളുടെ മാതാവാണ്. താങ്കളെക്കൊണ്ട് സലാം പറയിപ്പിക്കാന്‍ ആ അമ്മയ്ക്ക് ബിജെപി ഗുണ്ടകളുടെ ആവശ്യമില്ല. താങ്കളെ നിശബ്ദനാക്കാന്‍ അനുവദിക്കില്ല’Read More

India

‘സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരൂ’-നാക്കുപിഴയില്‍ അമിത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നാക്കുപിഴയില്‍ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രവീന്ദ്രനാഥ ടാഗോറിനെ വിപ്ലവകാരി സചീന്ദ്രനാഥ് സന്യാലുമായി കൂട്ടിക്കുഴച്ച് ‘രവീന്ദ്രനാഥ സന്യാല്‍’ എന്ന് അമിത് ഷാ വിളിച്ചതായാണ് ടിഎംസിയുടെ ആരോപണം. ഇതിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് രൂക്ഷമായ പരിഹാസമാണ് ടിഎംസി എക്‌സിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. സാംസ്‌കാരിക സാക്ഷരതയില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും; ബംഗാളിലേക്ക് അല്‍പമെങ്കിലും ഹോംവര്‍ക്ക് ചെയ്തു വരണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘രവീന്ദ്രനാഥ സന്യാലോ? അല്ല മിസ്റ്റര്‍ അമിത് ഷാ, അത് രവീന്ദ്രനാഥ [&Read More