01/08/2026
[fontresizer_tawhidurrahmandear_widget]

Tags :ട്രംപ്

Iran

‘പെന്റഗൺ പുറത്തുവിടുന്നത് യുദ്ധത്തിന്റെ യഥാർഥ ചിത്രമല്ല; ട്രംപിനെ പറ്റിക്കുന്നു’-ചോദ്യങ്ങളുമായി യുഎസ് വൈസ് പ്രസിഡന്റ്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ ഗതിയെക്കുറിച്ച് പ്രതിരോധ വകുപ്പ് നൽകുന്ന അമിത ശുഭപ്രതീക്ഷയുള്ള റിപ്പോർട്ടുകളെ ചോദ്യം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുദ്ധഭൂമിയിലെ തിരിച്ചടികൾ മറച്ചുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പെന്റഗൺ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് വാൻസ് ആരോപിക്കുന്നു. പെന്റഗൺ വാദിക്കുന്നതിൽനിന്നു വിരുദ്ധമായി ഇറാന്റെ സൈനികശേഷി ഇപ്പോഴും ശക്തമായി തുടരുന്നു. അമേരിക്കയുടെ മിസൈൽ ശേഖരത്തിലുണ്ടായ വൻ ഇടിവ് ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി അറ്റ്‌ലാന്റിക്’ ആണ് ഇറാൻ [&Read More

India

എൽപിജി വില വർധനവിന് കാരണം ‘ഒരു മണ്ടൻ ഓറഞ്ച് മുടിക്കാരൻ’ ; റസ്റ്റോറന്റ്

മുംബൈ: പാചകവാതക വില വർധനവിന് വിചിത്രമായ കാരണം നിരത്തി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് പൂനെയിലെ ഒരു റസ്റ്റോറന്റ്. കോത്രുഡിലെ ‘ബാർവെ ദഹിവാഡ’ എന്ന ഭക്ഷണശാലയിൽ സ്ഥാപിച്ച പ്ലക്കാർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഭക്ഷണസാധനങ്ങളുടെ വില കൂട്ടിയതിന് കാരണമായി റസ്റ്റോറന്റ് ഉടമ വിരൽ ചൂണ്ടുന്നത് ഒരു ‘ഓറഞ്ച് മുടിക്കാരന്’ നേരെയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കാതെയാണ് നോട്ടീസിലെ പരിഹാസം. “ഒരു മണ്ടൻ ഓറഞ്ച് മുടിക്കാരൻ ആരംഭിച്ച യുദ്ധം കാരണം അസംസ്കൃത എണ്ണയുടെ വില [&Read More

Main story

’ഇസ്രയേൽ ഒരു വികാരവിക്ഷോഭത്തിൽ ചെയ്തു പോയതാണ്; ഇനി ആക്രമിക്കില്ല’-ഇറാനോട് ട്രംപ്

വാഷിങ്ടൺ: ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ അമേരിക്കയ്ക്കോ ഖത്തറിനോ പങ്കില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ വൈകാരികമായുണ്ടായ രോഷത്തിന്റെ പുറത്ത് ചെയ്തതാണ് ആക്രമണമെന്നും ഇനി അത്തരം നീക്കങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിന്റെ പേരിൽ ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങൾക്കെതിരെ ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ഖത്തറിലെ റാസ് ലഫാൻ എൽ.എൻ.ജി പ്ലാന്റിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം അന്യായമാണെന്ന് ട്രംപ് [&Read More

World

സൗദിയിലെ അമേരിക്കൻ എംബസിയിൽ ഉഗ്രസ്ഫോടനം; തീഗോളം ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്, കനത്ത തിരിച്ചടി

റിയാദ്‌: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള അമേരിക്കൻ എംബസിക്ക് നേരെ ഇന്ന് പുലർച്ചെ വൻ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ എംബസിയിൽ പതിച്ചതായും തുടർന്ന് ശക്തമായ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായും സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദിലെ നയതന്ത്ര മേഖലയിൽ അതിശക്തമായ സ്ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. എംബസി പരിസരത്ത് നിന്ന് വലിയ തോതിൽ തീഗോളങ്ങളും കറുത്ത പുകയും ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണെന്നും ചെറിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ [&Read More

World

യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വമ്പന്‍ പടയൊരുക്കം; തിരിച്ചടി ഭയന്ന് ട്രംപ് പിന്മാറി?-ഇന്റലിജന്‍സ്

വാഷിങ്ടണ്‍/തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വമ്പന്‍ തിരിച്ചടിക്ക് കോപ്പുകൂട്ടിയതാണ് ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തിരിപ്പിച്ചതെന്ന് സൂചന. ഇറാഖിലെയും സിറിയയിലെയും അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ് ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍, ഇറാന്‍ നടത്തിയ തന്ത്രപരമായ സൈനിക നീക്കങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമാണ് അവസാന നിമിഷം അമേരിക്കയെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചതെന്ന് [&Read More

World

ഇറാനെതിരെ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക; ആക്രമണത്തിനുള്ള പ്രാഥമിക പദ്ധതികള്‍ക്ക് ട്രംപിന്റെ അനുമതി

വാഷിങ്ടണ്‍: ഇറാനിലെ കലാപം മുതലെടുത്ത് ആക്രമണത്തിനു നീക്കവുമായി അമേരിക്ക. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള പ്രാഥമിക പദ്ധതികള്‍ തയ്യാറാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ഏതെല്ലാം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ സജീവമാണ്. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ [&Read More