18/04/2026
[fontresizer_tawhidurrahmandear_widget]

Tags :നരേന്ദ്രമോദി

India

‘ദീർഘവീക്ഷണമുള്ള നേതാവ്, വാക്കുകളേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം’- പ്രധാനമന്ത്രിയെ പ്രശംസിച്ച് മോഹൻലാൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെയും പ്രശംസിച്ച് നടൻ മോഹൻലാൽ. കേന്ദ്രസർക്കാരിന്റെ ‘മൈ ജിഓവി ഇന്ത്യ’ യുട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. നരേന്ദ്രമോദി ഒരു യഥാർഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് പ്രധാനമന്ത്രി നൽകിയ ആതിഥ്യം ഏറെ അഭിമാനകരമായിരുന്നുവെന്ന് മോഹൻലാൽ ഓർത്തെടുത്തു. ഓരോ കൂടിക്കാഴ്ചയിലും രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ആ കാഴ്ചപ്പാടിലെ വ്യക്തതയും കരുത്തും ആരാധനയോടെയാണ് കാണുന്നത്. ഗുരുവായൂരിൽ വെച്ച് [&Read More

Kerala

‘നരേന്ദ്ര മോദിയെ എനിക്ക് ഇഷ്ടമാണ്, അദ്ദേഹത്തെ നേരിട്ട് കാണണം’- അനുമോൾ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന പരസ്യമായി വെളിപ്പെടുത്തി നടി അനുമോൾ. താൻ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവാണ് അദ്ദേഹമെന്നും ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. മുൻപ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ കാണാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും ഒരു അഭിമുഖത്തിനിടെ അനുമോൾ വ്യക്തമാക്കി. ബിജെപിയിലെ പ്രമുഖരായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരെയും തനിക്ക് വലിയ ഇഷ്ടമാണെന്ന് അനുമോൾ പറഞ്ഞു. കൂടാതെ ഉണ്ണി മുകുന്ദൻ, അഖിൽ മാരാർ, വിവേക് ഗോപൻ എന്നിവരുടെ [&Read More

Kerala

‘ജനങ്ങളാണ് എന്റെ ഈശ്വരൻ; ഇവിടെ വന്നത് നിങ്ങളുടെ അനുഗ്രഹം വാങ്ങാൻ, കേരള കേരളം

കൊച്ചി: “കടലിന്റെ മക്കൾക്ക് നമസ്‌കാരം” എന്ന് മലയാളത്തിൽ അഭിവാദ്യം ചെയ്തുകൊണ്ട്, ജനങ്ങളാണ് തന്റെ ഈശ്വരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റണമെന്ന ദീർഘകാല ആവശ്യം എൻഡിഎ സർക്കാർ അംഗീകരിച്ചതായും മലയാളികളുടെ സംസ്‌കാരത്തിന് അനുയോജ്യമായ പേര് ഇപ്പോൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾ രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രളയകാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി അവർ നടത്തിയ [&Read More

Main story

‘ഗസ്സയിലെ കൂട്ടക്കൊലയും നെസെറ്റിലെ പ്രസംഗത്തിൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു’; മോദിയുടെ ഇസ്രയേൽ സന്ദർശനത്തിൽ പ്രിയങ്ക

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഗസ്സയിൽ സാധാരണക്കാർക്കെതിരായ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ഫലസ്തീൻ ജനതയെ മോദി സർക്കാർ കൈവിട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുമ്പോൾ ഗസ്സയിലെ വംശഹത്യയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നും അവർക്ക് നീതി ആവശ്യപ്പെടണമെന്നും വയനാട് എം.പി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലകൊള്ളുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ആ വെളിച്ചം ലോകത്തിന് കാണിച്ചുകൊടുക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. ഇന്ന്‌ [&Read More

India

‘നമസ്‌തേ മോദി’; പ്രധാനമന്ത്രിക്കായി മുൻപേജ് മാറ്റിവച്ച് ഇസ്രയേൽ പത്രം ‘ജറുസലേം പോസ്റ്റ്’, മുഴുനീള

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ വരവേറ്റ് ഇസ്രായേൽ. ഇന്ന് ആരംഭിക്കുന്ന രണ്ട് ദിവസത്തെ സന്ദർശനത്തിന് മുന്നോടിയായി, പ്രമുഖ ഇസ്രയേൽ പത്രമായ ‘ദി ജെറുസലേം പോസ്റ്റ്’ തങ്ങളുടെ ഒന്നാം പേജിൽ മോദിയുടെ ചിത്രം സഹിതം ‘സ്വാഗതം മോദി’ എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വളരുന്ന പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രത്യേക ഫീച്ചറുകളും പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് സ്വിക ക്ലീൻ പങ്കുവെച്ചു. സന്ദർശനത്തിന്റെ ഭാഗമായി ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ മോദി അഭിസംബോധന ചെയ്യും. നെസെറ്റിൽ പ്രസംഗിക്കുന്ന [&Read More