18/04/2026
[fontresizer_tawhidurrahmandear_widget]

‘നമസ്‌തേ മോദി’; പ്രധാനമന്ത്രിക്കായി മുൻപേജ് മാറ്റിവച്ച് ഇസ്രയേൽ പത്രം ‘ജറുസലേം പോസ്റ്റ്’, മുഴുനീള ഫീച്ചർ

 ‘നമസ്‌തേ മോദി’; പ്രധാനമന്ത്രിക്കായി മുൻപേജ് മാറ്റിവച്ച് ഇസ്രയേൽ പത്രം ‘ജറുസലേം പോസ്റ്റ്’, മുഴുനീള ഫീച്ചർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ വരവേറ്റ് ഇസ്രായേൽ. ഇന്ന് ആരംഭിക്കുന്ന രണ്ട് ദിവസത്തെ സന്ദർശനത്തിന് മുന്നോടിയായി, പ്രമുഖ ഇസ്രയേൽ പത്രമായ ‘ദി ജെറുസലേം പോസ്റ്റ്’ തങ്ങളുടെ ഒന്നാം പേജിൽ മോദിയുടെ ചിത്രം സഹിതം ‘സ്വാഗതം മോദി’ എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വളരുന്ന പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രത്യേക ഫീച്ചറുകളും പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് സ്വിക ക്ലീൻ പങ്കുവെച്ചു.

സന്ദർശനത്തിന്റെ ഭാഗമായി ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ മോദി അഭിസംബോധന ചെയ്യും. നെസെറ്റിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ചരിത്രനേട്ടവും ഇതോടെ മോദിക്ക് സ്വന്തമാകും. ഉഭയകക്ഷി ബന്ധം വെറും പ്രതിരോധ മേഖലയിൽ മാത്രം ഒതുക്കാതെ സാമ്പത്തിക സഹകരണം, ഡിജിറ്റൽ ഇടപാടുകൾ, വ്യാപാരം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ പ്രതിനിധി ജെ.പി സിങ്‌ വ്യക്തമാക്കി.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. മോദിയെ ‘പ്രിയ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച നെതന്യാഹു, സന്ദർശനത്തെ ‘ചരിത്രപരം’ എന്നാണ് വിശേഷിപ്പിച്ചത്. ശാസ്ത്രം, കൃഷി, ജല മാനേജ്‌മെന്റ്, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം സന്ദർശന വേളയിൽ വിലയിരുത്തും. പ്രസിഡന്റ് ഐസക് ഹെർസോഗുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Also read: