28/03/2026
[fontresizer_tawhidurrahmandear_widget]

Tags :പശ്ചിമേഷ്യ

Main story

‘കോവിഡിനെ പോലെ ഇതും നമ്മൾ മറികടക്കും’; എൽപിജി പ്രതിസന്ധിയിൽ ജനങ്ങൾക്ക് ഉറപ്പുനൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിയിൽ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ രാജ്യം ഒരുമിച്ച് നേരിട്ടതുപോലെ നിലവിലെ എൽപിജി ക്ഷാമത്തെയും ഇന്ത്യ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന എൻ‌എക്സ്‌ടി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ ഊർജ്ജ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ ഭാരം രാജ്യത്തെ സാധാരണക്കാരിലേക്ക് എത്താതിരിക്കാൻ സർക്കാർ വിവിധ തലങ്ങളിൽ ഇടപെടുന്നുണ്ട്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ [&Read More

Main story

ഖാംനഇയെ ലക്ഷ്യമിട്ടും ഇസ്രയേൽ ആക്രമണം; കാര്യാലയത്തിനു പരിസരത്ത് സ്‌ഫോടനമെന്ന് റിപ്പോർട്ട്‌

തെഹ്‌റാൻ: പശ്ചിമേഷ്യയെ നടുക്കിക്കൊണ്ട് ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത മിന്നലാക്രമണം. ശനിയാഴ്ച പകൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെയുള്ള നേതാക്കളെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തെഹ്റാനിലെ ഡൗൺടൗണിലുള്ള ഖാംനഇയുടെ കാര്യാലയത്തിനും വസതിക്കും സമീപമാണ് അതിശക്തമായ സ്‌ഫോടനങ്ങൾ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തെ തുടർന്ന് തൈഹ്റാൻ നഗരത്തിന്റെ മധ്യഭാഗത്ത് നിന്ന് വലിയ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ [&Read More

Main story

ഇറാനെ വളഞ്ഞ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; ഗള്‍ഫ് യുദ്ധകാലത്തേക്കാളും വലിയ സൈനിക വിന്യാസം

വാഷിങ്ടണ്‍/തെല്‍ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പില്‍ നിര്‍ത്തി അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കം. നിരവധി യുദ്ധക്കപ്പലുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ കപ്പല്‍പട അങ്ങോട്ട് എത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഒന്നാം ഗള്‍ഫ് യുദ്ധം, രണ്ടാം ഗള്‍ഫ് യുദ്ധം, ഇറാഖ് യുദ്ധം എന്നിവയെല്ലാം ചേര്‍ത്താല്‍ ഉണ്ടായതിനെക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ [&Read More

World

‘ഞങ്ങളെ ആക്രമിക്കാന്‍ നോക്കരുത്; മാരക തിരിച്ചടി നേരിടേണ്ടിവരും’; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു

തെല്‍ അവീവ്: ഇസ്രയേലിനെതിരെ ആക്രമണത്തിന് മുതിർന്നാൽ ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ പ്രഹരശേഷിയുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ജനുവരി 19Read More

World

ഇറാനെതിരെ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക; ആക്രമണത്തിനുള്ള പ്രാഥമിക പദ്ധതികള്‍ക്ക് ട്രംപിന്റെ അനുമതി

വാഷിങ്ടണ്‍: ഇറാനിലെ കലാപം മുതലെടുത്ത് ആക്രമണത്തിനു നീക്കവുമായി അമേരിക്ക. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള പ്രാഥമിക പദ്ധതികള്‍ തയ്യാറാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ഏതെല്ലാം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ സജീവമാണ്. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ [&Read More