തെല്‍ അവീവ്: ഇറാന്റെ ആഭ്യന്തര ഭരണം ആഴ്ചകൾക്കുള്ളിൽ തകരുമെന്ന ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ പാഴ്വാക്കുകളിൽ വിശ്വസിച്ച് യുദ്ധത്തിനിറങ്ങിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അതൃപ്തിയിൽ. മൊസാദ് ഉദ്യോഗസ്ഥർക്ക് നേരെ നെതന്യാഹു രൂക്ഷവിമർശനം ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാൻ ഭരണകൂടം തകരുമെന്ന ഉറപ്പിന്മേൽ ഡൊണാൾഡ് ട്രംപിനെ ഇറാൻ ആക്രമണത്തിന് പ്രേരിപ്പിച്ച നെതന്യാഹു, ഇപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തയ്യാറെടുക്കുന്നത് കണ്ട് ആശയങ്കയിലാണെന്ന് ’ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും തകർക്കുന്നതിലൂടെ അവിടുത്തെ [&Read More
Tags :മൊസാദ്
‘നെതന്യാഹു മരിച്ചു!’; ഇസ്രയേലിൽ പരിഭ്രാന്തി പരത്തി എസ്എംഎസ് സന്ദേശങ്ങൾ; ജാഗ്രതാ നിർദേശവുമായി സൈബർ
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വ്യാജ സന്ദേശങ്ങൾ ഇസ്രയേലിൽ പ്രചരിക്കുന്നു. ഇറാൻ വിപ്ലവ ഗാർഡിന്റെ(ഐആർജിസി) പേരിലാണ് പൗരന്മാർക്ക് എസ്എംഎസ് ലഭിക്കുന്നത്. എന്നാൽ, ഇസ്രയേൽ പൗരന്മാർക്കിടയിൽ ഭീതി പടർത്താനായി ഇറാന്റെ ഗൂഢനീക്കമാണിതെന്നാണു സൈന്യം പറയുന്നതെന്ന് പ്രാദേശിക മാധ്യമമായ ‘യെദിയോത്ത് അഹ്രോനോത്ത്’ റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെയാണ് പതിനായിരക്കണക്കിന് ഇസ്രായേലികൾക്ക് ഫോണുകളിൽ സന്ദേശങ്ങൾ ലഭിച്ചത്. യുദ്ധമുഖത്തെ പിരിമുറുക്കം മുതലെടുത്ത് സൈബർ ആക്രമണത്തിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ നാഷണൽ സൈബർ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. [&Read More
തെൽ അവീവ്/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അതിനിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇറാൻ സൈനികർക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ ആഭ്യന്തര കലഹം സൃഷ്ടിക്കാൻ പുതിയ തന്ത്രവുമായി ഇസ്രയേൽ. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി) ഉദ്യോഗസ്ഥരെയും സൈനിക കമാൻഡർമാരെയും നേരിട്ട് ഫോണിൽ വിളിച്ച് ഇസ്രയേൽ ഭീഷണിപ്പെടുത്തുന്നതായും ഭരണകൂടത്തിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘വാൾസ്ട്രീറ്റ് ജേണലാ’ണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇറാന്റെ സൈനിക തലപ്പത്തുള്ളവർക്കും മധ്യനിരയിലുള്ള ഉദ്യോഗസ്ഥർക്കുമാണ് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൽനിന്ന് അജ്ഞാത കോളുകൾ വരുന്നത്. ‘നിങ്ങളുടെ ഭരണകൂടം [&Read More
തെഹ്റാൻ: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട ഇറാൻ യുവാവിനെ തൂക്കിലേറ്റി. പ്രാദേശിക സമയം ഇന്നു പുലർച്ചെയാണു വധശിക്ഷ നടപ്പാക്കിയത്. ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘മിസാൻ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലും അമേരിക്കയും ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇത്തരമൊരു വധശിക്ഷ നടപ്പാക്കുന്നത് ഇതാദ്യമായാണ്. കൗറോഷ് കയ്വാനി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാൾ മൊസാദ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഇറാനിലെ തന്ത്രപ്രധാനമായ സൈനികRead More
തെഹ്റാൻ: യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ മൊസാദ് ചാരന്മാർക്കെതിരെ വൻ വേട്ടയുമായി ഇറാൻ. രാജ്യത്തെ സുപ്രധാന സൈനികRead More
ഒപ്പമുള്ളവരെല്ലാം കൊല്ലപ്പെട്ടാലും ജീവനോടെ പുറത്തുവരും; ഒടുവിൽ ഖാംനഇ കൊല്ലപ്പെട്ടപ്പോഴും അത്ഭുതരക്ഷ! ഐആർജിസി കമാൻഡർ
തെഹ്‌റാൻ: ഇറാന്റെ നിഴൽ സൈന്യമായ ഖുദ്സ് ഫോഴ്സിന്റെ (ഐആർജിസി ഖുദ്‌സ് ഫോഴ്‌സ്) തലവൻ ഇസ്മായിൽ ഖാനിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ വീണ്ടും ശക്തമാകുന്നു. ഖാനി ഇസ്രയേൽ ചാരനാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് മറ്റൊരു സൈനിക ഓപറേഷനിൽനിന്ന് അദ്ദേഹം രക്ഷപ്പെട്ടതാണു പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. അതിനിടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ചു എന്ന കുറ്റത്തിന് ഖാനിയെ ഇറാൻ സൈന്യം രഹസ്യമായി വധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പിന്നിലും ഖാനിയുടെ ചാരവൃത്തിയാണെന്ന കണ്ടെത്തലിനു [&Read More
ഏതന്‍സ്: മൊസാദും ഇറാന്റെ ആണവ ബോംബ് മോഹങ്ങളും പ്രമേയമായ വിശ്വപ്രസിദ്ധ ‘ടെഹ്റാൻ’ സ്‌പൈ ത്രില്ലർ പരമ്പരയുടെ സ്രഷ്ടാവും നിർമാതാവുമായ ഡാന ഈഡൻ മരിച്ച നിലയിൽ. ഗ്രീസിലെ ഏതൻസിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ഇസ്രയേലി പരമ്പരയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്നു രാവിലെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ലോകത്തെ ഏറ്റവും അപകടകാരിയായ രഹസ്യാന്വേഷണ ഏജൻസിയായി അറിയപ്പെടുന്ന ഇസ്രയേലിന്റെ ‘മൊസാദ്’, ഇറാന്റെ ആണവ [&Read More
വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്ബിഐ രേഖകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിന് കീഴിലാണ് എപ്സ്റ്റീൻ ചാരപ്പണിയിൽ പരിശീലനം നേടിയതെന്നും 2020Read More
‘ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ഏജന്റ് അല്ല; ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന എഹൂദ് ബരാകുമായാണ്
തെൽ അവീവ്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേലിന്റെ ചാരനായിരുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എപ്സ്റ്റീന് മുൻ പ്രധാനമന്ത്രി എഹൂദ് ബരാകുമായുള്ള അസാധാരണമായ അടുപ്പം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീനും ബരാക് ഉൾപ്പെടെയുള്ള ഇസ്രയേൽ നേതാക്കളും മൊസാദും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് നെതന്യാഹുവിന്റെ കൈകഴുകൽ. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകൾ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ പുറത്തുവിട്ടിരുന്നു. രാഷ്ട്രീയം, ബിസിനസ്സ്, അക്കാദമിക് രംഗത്തെ പ്രമുഖർക്കൊപ്പം മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിനും എപ്സ്റ്റീനുമായി അടുത്ത [&Read More
ഗദ്ദാഫിയുടെ കൊലപാതകത്തിനു പിന്നാലെ ലിബിയയുടെ കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ എപ്സ്റ്റീൻ; പിന്തുണയുമായി മൊസാദും
വാഷിങ്ടണ്‍: കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ലിബിയയുടെ മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ കൈക്കലാക്കാൻ എപ്സ്റ്റീനും കൂട്ടാളികളും പദ്ധതിയിട്ടിരുന്നതായാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട പുതിയ രേഖകൾ വ്യക്തമാക്കുന്നത്. 2011Read More