ലഖ്‌നൗ: രാജ്യത്തെമ്പാടുമുള്ള ഭക്തർ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രത്തിലേക്ക് സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനയിലും കാണിക്കയിലും വൻ ക്രമക്കേട് നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, കേസിൽ പുതിയ വെളിപ്പെടുത്തലുകൾ(Read More
Tags :രാമക്ഷേത്ര സംഭാവന വിവാദം
‘കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല; ശ്രീരാമ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്’-രാമക്ഷേത്ര സംഭാവനാ തട്ടിപ്പിൽ യോഗി
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയും വഴിപാട് പണവും തട്ടിയെടുത്തെന്ന വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിലൂടെ സത്യം പൂർണമായും പുറത്തുവരുമെന്നും അഴിമതി നടത്തിയവർ ആരായാലും അവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും യോഗി വ്യക്തമാക്കി. അയോധ്യയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക ആവശ്യപ്രകാരമാണ് സർക്കാർ മൂന്നംഗ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചതെന്ന് യോഗി ആദിത്യനാഥ് [&Read More