18/06/2026
[fontresizer_tawhidurrahmandear_widget]

Tags :സുവേന്ദു അധികാരി സർക്കാർ

Main story

എംപിമാരും എംഎൽഎമാരും കാവിപ്പാളയത്തിലേക്ക്; മമതയെ വിടാതെ ജനം-തൃണമൂലിന്‍റെ മിന്നൽ സമരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

കൊൽക്കത്ത: പാർട്ടിയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ കൂടുമാറുമ്പോഴും തനിക്ക് പിന്നിൽ സാധാരണക്കാരായ അണികളുണ്ടെന്ന് പ്രഖ്യാപിച്ച് കൊൽക്കത്തയിൽ മമതയുടെ ശക്തിപ്രകടനം. ബംഗാളിൽ ബിജെപി സർക്കാർ നടത്തുന്ന വഴിയോരക്കച്ചവടക്കാരുടെ കൂട്ട ഒഴിപ്പിക്കലിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ സമരത്തിലാണ് ആയിരങ്ങൾ പങ്കെടുത്തത്. മുൻകൂട്ടി ഒരു പ്രഖ്യാപനവുമില്ലാതെ നടത്തിയ പ്രതിഷേധ മാർച്ചിലാണ് മമത ബാനര്‍ജിക്കൊപ്പം വൻ ജനക്കൂട്ടം അണിനിരന്നത്. മുൻകൂട്ടി പ്രഖ്യാപിക്കാത്ത പരിപാടിയായിരുന്നിട്ടും കൊൽക്കത്തയുടെ ഹൃദയഭാഗമായ എസ്പ്ലനേഡിലേക്ക് ആയിരക്കണക്കിന് സാധാരണ ജനങ്ങളാണ് മമതയ്ക്ക് പിന്തുണയുമായി ഒഴുകിയെത്തിയത്. അവിടെനിന്ന് സുബോധ് മല്ലിക് [&Read More

Main story

ദീദിയെ രക്ഷിക്കാൻ ദാദ കളത്തിൽ? യൂസുഫ് പത്താനെ വിളിച്ചു? വിശദീകരണവുമായി ഗാംഗുലി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് മമതാ ബാനർജി. ബിജെപിയുടെ ഒത്താശയോടെ പാർട്ടി പിളർത്താനുള്ള വിമതനീക്കത്തിൽ പകച്ചുനിൽക്കുകയാണ് മുൻ ബംഗാൾ മുഖ്യമന്ത്രി. ഇതിനിടയിൽ മമതയുടെ രക്ഷകനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും വിശ്വസ്തനുമായ സൗരവ് ഗാംഗുലി രംഗത്തെത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളിൽ വിശദീകരണവുമായി ഗാംഗുലി തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്ത ബംഗാളി മാധ്യമമായ ‘ആനന്ദബസാർ പത്രികെ’യാണ് ഗാംഗുലി മമതയുടെ [&Read More