24/04/2026
[fontresizer_tawhidurrahmandear_widget]

Tags :സൂര്യാതപം

Kerala

സൂക്ഷിക്കണം സൂര്യാതപത്തെ: കടുത്ത വേനലിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാതപത്തിനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനം തകരാറിലാകുന്ന അവസ്ഥയാണിത്. ഇതുമൂലം തൊലിപ്പുറത്തെ രക്തചംക്രമണവും വിയർപ്പുഗ്രന്ഥികളുടെ പ്രവർത്തനവും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടവ സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ നേരിട്ട് വെയിൽ ഏൽക്കുന്ന ഭാഗങ്ങൾ ചുവന്നു തടിക്കുക, വേദന, പൊള്ളൽ എന്നിവയുണ്ടാകാം. കൂടാതെ വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടാൽ ഒട്ടും വൈകാതെ ചികിത്സ തേടണം. സൂര്യാതപം സംശയിച്ചാൽ എന്തുചെയ്യണം?Read More