24/04/2026
[fontresizer_tawhidurrahmandear_widget]

സൂക്ഷിക്കണം സൂര്യാതപത്തെ: കടുത്ത വേനലിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

 സൂക്ഷിക്കണം സൂര്യാതപത്തെ: കടുത്ത വേനലിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാതപത്തിനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനം തകരാറിലാകുന്ന അവസ്ഥയാണിത്. ഇതുമൂലം തൊലിപ്പുറത്തെ രക്തചംക്രമണവും വിയർപ്പുഗ്രന്ഥികളുടെ പ്രവർത്തനവും തടസ്സപ്പെടാൻ സാധ്യതയുണ്ട്.

ചൂടിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടവ

  • ധാരാളം വെള്ളം കുടിക്കുക: ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരം ഹൈഡ്രേറ്റഡ് ആയി നിലനിർത്തുക.
  • ജോലിസമയം ക്രമീകരിക്കുക: നേരിട്ട് വെയിൽ ഏൽക്കുന്നവർ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ ജോലി ഒഴിവാക്കി വിശ്രമിക്കുക. പണികൾ രാവിലെയും വൈകിട്ടുമായി ക്രമീകരിക്കുക.
  • വസ്ത്രധാരണം: കട്ടികുറഞ്ഞതും, വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
  • തണൽ തേടുക: കഠിനമായ വെയിലത്ത് ജോലി ചെയ്യേണ്ടി വരുമ്പോൾ കൃത്യമായ ഇടവേളകളിൽ തണലിലേക്ക് മാറി നിൽക്കുക.
  • കുട്ടികളുടെ ശ്രദ്ധയ്ക്ക്: കഠിനമായ ചൂടുള്ള സമയങ്ങളിൽ കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.

സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ

നേരിട്ട് വെയിൽ ഏൽക്കുന്ന ഭാഗങ്ങൾ ചുവന്നു തടിക്കുക, വേദന, പൊള്ളൽ എന്നിവയുണ്ടാകാം. കൂടാതെ വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടാൽ ഒട്ടും വൈകാതെ ചികിത്സ തേടണം.

സൂര്യാതപം സംശയിച്ചാൽ എന്തുചെയ്യണം?

  1. ഉടനടി വെയിലുള്ള സ്ഥലത്തുനിന്ന് തണുപ്പുള്ള ഇടത്തേക്ക് മാറുക.
  2. തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം നന്നായി തുടയ്ക്കുക.
  3. കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.
  4. ധാരാളം വെള്ളം കുടിക്കാൻ നൽകുക.
  5. പൊള്ളലേറ്റ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ അവ പൊട്ടിക്കരുത്; എത്രയും വേഗം ഡോക്ടറുടെ സഹായം തേടുക.

Also read: