കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളകളിലും പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾ അപഹരിച്ച സംഭവം അതീവ ഗൗരവതരമാണെന്ന് കൊല്ലം വിജിലൻസ് കോടതി. ‘വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്’ ഇത്തരം നടപടിയെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിജിലൻസ് ജഡ്ജി ഡോ. സി.എസ്. മോഹിത് കടുത്ത പരാമർശങ്ങൾ നടത്തിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരമാണ് ശബരിമലയെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ [&Read More
Tags :A Padmakumar
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയും കുടുങ്ങുമോ? എസ്‌ഐടി ചോദ്യംചെയ്തത് മൂന്നര മണിക്കൂര്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തു. അതേസമയം, അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നിര്‍ണായക മൊഴി നല്‍കി. കടകംപള്ളി സുരേന്ദ്രനെ കഴിഞ്ഞ ശനിയാഴ്ചയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്‌പോണ്‍സര്‍ എന്ന നിലയിലുള്ള പരിചയം മാത്രമേ തനിക്കുള്ളൂവെന്നും സാമ്പത്തിക ഇടപാടുകളൊന്നും [&Read More
പത്തനംതിട്ട: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഒരു രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണു നടപടി. എസ്‌ഐടി സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പത്മകുമാറിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ടയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ [&Read More