04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Accidental Death

Main story

ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണകാരണം തലയ്ക്കേറ്റ പരിക്ക്

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥികൾ പൊട്ടിയിട്ടുണ്ട്. പാറകളിലും മരങ്ങളിലും തട്ടി ശരീരത്തിലുടനീളം മുറിവുകൾ സംഭവിച്ചതായും ഇതൊരു സാധാരണ അപകടമരണമാണെന്നും റിപ്പോർട്ട് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാണിക്യധാര വെള്ളച്ചാട്ടത്തിന് താഴെ 1500 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ ഭൂപ്രകൃതിയായതിനാൽ ഡ്രോൺ [&Read More

News

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; അപകടം മദുറോയുടെ അറസ്റ്റിലെ

ചെന്നൈ: നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഡോണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മദുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിക്കിടെയാണ് അപകടം. സിപിഎം ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദര (45)മാണ്‌ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 10നായിരുന്നു സംഭവം. പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്ക്‌ തീപടരുകയായിരുന്നു. തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.Read More

Kerala

പായസത്തിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു; അപകടം ബന്ധുവിന്റെ വിവാഹ സൽക്കാരത്തിനിടെ

തേഞ്ഞിപ്പലം: ചേളാരി പാപ്പന്നൂരിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിനിടെ പായസപ്പാത്രത്തിൽ വീണ് സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബസ്‌ഡ്രൈവർ മരിച്ചു. ചേളാരി പത്തൂർ അയ്യപ്പൻ (56) ആണ് മരിച്ചത്. 18ന് പുലർച്ചെയാണ് സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഇന്നലെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്ന് കുടുംബ ശ്മശാനത്തിൽ നടക്കും. ചേളാരി വിഎയുപി സ്‌കൂളിന്റെ ബസ്‌ഡ്രൈവറാണ്‌. ഭാര്യ: സരസ്വതി.Read More