27/09/2026
[fontresizer_tawhidurrahmandear_widget]

വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്‌ത സാഹസത്തിനിടെ 11-കാരന് ദാരുണാന്ത്യം

 വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്‌ത സാഹസത്തിനിടെ 11-കാരന് ദാരുണാന്ത്യം

വേങ്ങര: സ്‌കൂളിൽ പോകുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർഥി അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. കണ്ണമംഗലം വാളക്കുടയിൽ താമസിക്കുന്ന എആർ നഗർ സ്വദേശി അഷ്റഫിന്റെ മകൻ മുഹമ്മദ് അഫ്നാസ് (11) ആണ് മരിച്ചത്. എടക്കാപറമ്പ് എഎംഎം യുപി സ്കൂളിലെ വിദ്യാർഥിയാണ്.

സ്‌കൂളിൽ പോകാൻ നേരത്ത് വീട്ടുകാർ വഴക്കുപറഞ്ഞതിനെ തുടർന്ന്, ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഫ്നാസ് അഭിനയിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഉടൻതന്നെ കുന്നുംപുറത്തെയും കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Also read: