01/08/2026
[fontresizer_tawhidurrahmandear_widget]

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു

 മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ മലപ്പുറത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്‌മനാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി എന്നിവർ മരിച്ചിരുന്നു.

ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയും, വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരണപ്പെട്ടു. കുടയത്തൂരിലെ അപകടത്തിൽ സുമതിയുടെ ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടു.

Also read: