മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ മലപ്പുറത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്‌മനാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി എന്നിവർ [&Read More
Tags :Idukki landslide
വെള്ളിയാഴ്ച വൈകീട്ടോടെ ആരംഭിച്ച അതിശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുംപെട്ട് മൂന്ന് പേർ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. മലയോര മേഖലകളിൽ പലയിടത്തും വീടുകൾ തകരുകയും റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ നൂറോളം കേന്ദ്രങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലായി മഷിക്കല്ലേൽ രവി നാരായണന്റെ ഭാര്യ സുമതി മരണപ്പെട്ടു. പരിക്കേറ്റ [&Read More
ഇടുക്കി: ജില്ലയിലുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുടയത്തൂർ അടൂർമലയിൽ പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. അപകടത്തിൽ വീട് പൂർണമായും മണ്ണിനടിയിലായിരുന്നു. സുമതിയുടെ ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഇടുക്കിക്ക് പുറമേ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ (കൊടുങ്ങ), കൊക്കയാർ, മൂന്നിലവ് എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വീടിന് മുകളിലേക്ക് മണ്ണും കല്ലും [&Read More