27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala rain news

Main story

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ ഒഴുകിപ്പോയി;  മാവിൻകൊമ്പിൽ പിടിച്ച് ഡ്രൈവർ രക്ഷപ്പെട്ടു

കോഴിക്കോട്: കുറ്റിക്കാട്ടൂർ കണിയാത്ത് പാലത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി. ഡ്രൈവറായ കണിയാത്ത് സ്വദേശി ജോഷി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് അപകടം. കോൺക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷ, മാമ്പുഴയിൽ നിന്ന് വെള്ളമെത്തുന്ന തോട്ടിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയെ തുടർന്ന് റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിയതും കൈവരികൾ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായത്. ഒഴുക്കിൽപ്പെട്ട ജോഷി സമീപത്തെ മാവിൻകൊമ്പിൽ പിടിച്ച് കയറിയാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. [&Read More

Kerala

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ മലപ്പുറത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്‌മനാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി എന്നിവർ [&Read More

Main story

പരിക്കേറ്റ് വിശ്രമിക്കവേ ജോസഫിൻ മണ്ണിനടിയിലായി; സുമതിയുടെ മൃതദേഹം കണ്ടെത്തിയത് 500 അടി താഴെനിന്ന്

കോട്ടയം/ഇടുക്കി: കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടവും ജീവഹാനിയും. ദുരന്തത്തിൽ ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. സുമതി, പ്രഭാകരൻ നായർ എന്നിവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ മണപ്പാട് ഉണ്ടായ ഉരുൾപൊട്ടലിൽ ബൈക്ക് അപകടത്തിൽപ്പെട്ട് കാലിന് പരുക്കേറ്റ് വീട്ടിൽ വിശ്രമത്തിലായിരുന്ന ജോസഫിൻ ജോണി (24) മണ്ണിനടിയിലായി. കൂടെയുണ്ടായിരുന്ന മാതാവ് റെജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ഭർത്താവ് എം.ജെ ജോണി അടുത്ത വീട്ടിലായിരുന്നതിനാലും മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലില്ലാതിരുന്നതിനാലും [&Read More