മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ മലപ്പുറത്ത് തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്‌മനാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി എന്നിവർ [&Read More
Tags :Kondotty news
മലപ്പുറം: ഫേസ്ബുക്ക് കമന്റ് ബോക്‌സിലെ പരാതിക്ക് മണിക്കൂറുകൾക്കകം പരിഹാരം കണ്ട് കൊണ്ടോട്ടി എം.എൽ.എ ടി.പി അഷ്റഫലിയുടെ മാതൃകാപരമായ ഇടപെടൽ. കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥ ക്ഷാമവും ജനങ്ങളുടെ ദുരിതവും ചൂണ്ടിക്കാട്ടി എം.എൽ.എ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു പിതാവിന്റെ സങ്കടത്തിനാണ് ഉടനടി പരിഹാരമുണ്ടായത്. കൊണ്ടോട്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് സന്ദർശിച്ച വിവരവും അവിടുത്തെ മോശം അവസ്ഥയും വിവരിച്ച് ടി.പി അഷ്റഫലി എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന് താഴെയാണ് Read More
‘ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞാൽ താഴെയിറങ്ങാം’ ; മലപ്പുറത്ത്
മലപ്പുറം: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞാലേ താഴെയിറങ്ങൂ എന്നും ആരോപിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി പള്ളിക്കൽ അങ്കപ്പറമ്പിൽ സ്വന്തം വീടിന് മുകളിൽ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി കയറിയാണ് ബിടെക് ബിരുദധാരിയായ യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇയാളെ താഴെയിറക്കിയത്. ഗ്യാസ് തുറന്നുവിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ്, കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. തന്റെ ആരാധനാപാത്രമായ നടനും [&Read More