‘എൻ്റെ പ്രശ്നമാണ്, ഞാൻ സമാധാനം കൊടുത്തില്ല,അവൾക്ക് എന്നെ ഹാൻഡിൽ ചെയ്യാൻ കഴിഞ്ഞില്ല’; ഭാര്യയുമായി
കൊച്ചി: ഭാര്യയുമായി വേർപിരിഞ്ഞുവെന്നും അതിനുശേഷം കടുത്ത മാനസിക തകർച്ചയിലൂടെയാണ് കടന്നുപോയതെന്നും തുറന്നു പറഞ്ഞ് നടൻ വിനായകൻ. വഴക്കുകൾ ഒന്നുമില്ലായിരുന്നെങ്കിലും ഒരുമിച്ച് ജീവിച്ചുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തങ്ങൾ പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതെന്ന് താരം വെളിപ്പെടുത്തി. ഉള്ള് തുറന്ന് സംസാരിക്കാൻ ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി മുൻഭാര്യ മാത്രമായിരുന്നുവെന്നും അവരുമായുള്ള അകൽച്ചയാണ് തന്നെ വ്യക്തിജീവിതത്തിൽ ഏറെ ഇരുണ്ട അവസ്ഥയിലേക്ക് തള്ളിയിട്ടതെന്നും അദ്ദേഹം പറഞ്ഞു. “ഭാര്യ ഉണ്ടായിരുന്നു, ഇപ്പോൾ സപ്പറേറ്റ് ആയി പോയി, കുട്ടികളില്ല. വഴക്കൊന്നുമല്ല. പക്ഷേ ഒരുമിച്ച് നിൽക്കാൻ പറ്റിയില്ല. [&Read More