കൊച്ചി: ഇന്റർനെറ്റ് കുടിശികയെത്തുടർന്ന് ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിവെച്ചിരുന്ന റോഡിലെ ആർ.ടി.ഓ ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായി. റോഡിലെ ഗതാഗത നിയമലംഘന ദൃശ്യങ്ങൾ ഇന്നലെ മുതൽ കലക്ടറേറ്റിലെ ആർ.ടി.ഓ കൺട്രോൾ റൂമിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്‌ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കഴിഞ്ഞ മാസം 29 മുതൽ കൺട്രോൾ റൂമിൽ ലഭിക്കുന്നത് പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ക്യാമറകളുടെ ചുമതലയുള്ള കെൽട്രോൺ കുടിശിക നൽകാത്തതിനെ തുടർന്ന് ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതായിരുന്നു ഇതിന് കാരണം. യഥാർത്ഥത്തിൽ സർക്കാരാണ് [&Read More