വാഷിങ്ടണ്‍: അമേരിക്കന്‍ നിര്‍മിതബുദ്ധി വ്യവസായത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ട് പുതിയ ‘എഐ ഫോഴ്‌സ്’ രൂപീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം സുപ്രധാന പ്രഖ്യാപനം നടത്തിയത്. എഐയെ അടുത്ത വ്യാവസായിക വിപ്ലവമായാണ് ട്രംപ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ജിഡിപിയുടെ 25 ശതമാനം വരെ ഈ മേഖലയില്‍ ഉള്‍പ്പെട്ടേക്കാമെന്നും ചൈനയടക്കമുള്ള രാജ്യങ്ങളെ പിന്തള്ളി അമേരിക്ക ഈ രംഗത്ത് മുന്നേറ്റം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐയുടെ വളര്‍ച്ച തടയാനോ നശിപ്പിക്കാനോ ഉള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും [&Read More