‘അമ്പലത്തിൽ പുലർച്ചെ രണ്ട് മണിക്ക് ശേഷവും ഉച്ചത്തിൽ പാട്ട്’; ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ട്
ഹൈദരാബാദ്: വീടിന് സമീപത്തെ ക്ഷേത്രത്തിൽ നിന്നുള്ള ഉച്ചഭാഷിണി ശബ്ദം കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി പ്രമുഖ തെലുങ്ക് നടനും അല്ലു അർജുൻ്റെ സഹോദരനുമായ അല്ലു ശിരീഷ്. ഹൈദരാബാദ് ഷെയ്ക്പേട്ടിലുള്ള തൻ്റെ വീടിന് അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷവും അനുവദനീയമായ ഡെസിബൽ പരിധി ലംഘിച്ച് ഉച്ചത്തിൽ പാട്ട് വെക്കുന്നതിനെതിരെയാണ് താരം രംഗത്തെത്തിയത്. എക്‌സിലൂടെയാണ് അദ്ദേഹം വിഷയം പരസ്യപ്പെടുത്തിയത്. ഉത്സവങ്ങൾ കഴിഞ്ഞിട്ടും രാത്രി വൈകിയും ഉച്ചത്തിലുള്ള പാട്ടുകൾ തുടരുന്നത് കാരണം തൻ്റെ സൊസൈറ്റിയിലെ മുതിർന്നവർക്കും [&Read More