കൊൽക്കത്ത: ബർദ്വാനിലെ ബദാംതലയിൽ വ്യാഴാഴ്ച നടന്ന സിപിഎം കർഷക വിഭാഗത്തിന്റെ യോഗത്തിന് നേരെ ബിജെപി പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്നവർ നടത്തിയ ആക്രമണത്തിൽ മുതിർന്ന കർഷക നേതാവ് അമൽ ഹാൽദർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) വൈസ് പ്രസിഡന്റും സംയുക്ത കിസാൻ മോർച്ച സംസ്ഥാന കൺവീനറുമായ എഴുപതുകാരൻ ഹാൽദർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. കസേരകളും ഇഷ്ടികകളും വടികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിലും കാലിനും പരിക്കേറ്റു. സഹപ്രവർത്തകർ ഹാൽദറിന് പ്രാഥമിക [&Read More