31/03/2026
[fontresizer_tawhidurrahmandear_widget]

Tags :Amit Shah

Main story

എസ്‌ഐആറിലൂടെ ബംഗാള്‍ പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രം നടക്കില്ല; എന്റെ കഴുത്തറുത്താലും എന്‍ആര്‍സി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കങ്ങള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്‌ഐആറിലൂടെ ബംഗാളില്‍ അധികാരം പിടിക്കുകയാണ് അമിത് ഷായുടെ തന്ത്രം. അതു നടക്കാന്‍ പോകുന്നില്ല. ബംഗാളില്‍നിന്ന് ഒരാളെയും ബംഗ്ലാദേശിലേക്കു നാടുകടത്താാന്‍ അനുവദിക്കില്ല. എന്റെ കഴുത്ത് അറുത്താലും സംസ്ഥാനത്ത് എന്‍ആര്‍സിയും തടങ്കല്‍പാളയങ്ങളും അനുവദിക്കാാന്‍ പോകുന്നില്ലെന്നും മമത വ്യക്തമാക്കി. ഹൗറയില്‍ ആവാസ് യോജന പദ്ധതിയുടെ വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘ഇതൊരു കെണിയാണ്. എസ്‌ഐആര്‍ എന്ന് വിളിച്ച് ബംഗാളിനെ പിടിച്ചെടുക്കാമെന്ന് ആരും കരുതേണ്ട. അമിത് ഷായുടെ [&Read More

Main story

‘നുഴഞ്ഞുകയറ്റക്കാരെ സമ്പൂര്‍ണമായി പുറത്താക്കും’; മമതയ്ക്ക് മറുപടിയുമായി അമിത് ഷാ

ഭുജ്: ഭുജില്‍ നടന്ന ബിഎസ്എഫ് വജ്രജൂബിലി ആഘോഷവേദിയിലായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താനാണ് എസ്‌ഐആറിനെ എതിര്‍ക്കുന്നതെന്നും, ജനങ്ങള്‍ അത്തരം ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള അവകാശമാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് നമ്മുടെ ജനാധിപത്യത്തെ മലിനമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ എസ്‌ഐആര്‍ പ്രക്രിയ അങ്ങേയറ്റം ആശങ്കാജനകമായ ഘട്ടത്തിലാണ് എന്ന മമത ബാനര്‍ജിയുടെ ആരോപണങ്ങളും അമിത്ഷാ തള്ളി. അത് രാജ്യത്തിന്റെ സുരക്ഷക്കും ജനാധിപത്യത്തിനും വേണ്ടി [&Read More

India

ഡൽഹി ചെങ്കോട്ട സ്ഫോടനം: ‘ലോകത്തിനു മുഴുവൻ സന്ദേശമാകുന്ന ശിക്ഷ നൽകും; ഇനി ഒരാളും

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ കുറ്റവാളികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികളെ വെറുതെവിടില്ല. ലോകത്തിനു മുഴുവന്‍ സന്ദേശമാകുന്ന ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ മെഹ്‌സാന ജില്ലയില്‍ ശ്രീ മോതിഭായ് ആര്‍ ചൗധരി സാഗര്‍ സൈനിക് സ്‌കൂളിന്റെയും സാഗര്‍ ഓര്‍ഗാനിക് പ്ലാന്റിന്റെയും ഉദ്ഘാടന ചടങ്ങില്‍ വീഡിയോ ലിങ്ക് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ ഭീരുത്വം നിറഞ്ഞ കൃത്യം നടത്തിയവരെയും ഇതിന് പിന്നിലുള്ളവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കും. ഈ [&Read More

India

ചെങ്കോട്ട സ്ഫോടനം: ‘ഒരു കുറ്റവാളിയെയും വെറുതെ വിടരുത്, പിന്തുടർന്ന് പിടികൂടണം; അന്വേഷണ ഏജൻസികൾക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ചെങ്കോട്ട സ്ഫോടനക്കേസിലെ ഓരോ കുറ്റവാളിയെയും ‘വേട്ടയാടി പിടിക്കാൻ’ അന്വേഷണ ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർശന നിർദ്ദേശം നൽകി. സ്‌ഫോടനത്തിന് പിന്നിലുള്ള എല്ലാവർക്കെതിരെയും ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ​സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗങ്ങൾ നടത്തിയതിന് ശേഷമാണ് അമിത് ഷാ എക്സ് പ്ലാറ്റ്‌ഫോമിലൂടെ തൻ്റെ പ്രതികരണം അറിയിച്ചത്. “സ്‌ഫോടനത്തിൽ ഉൾപ്പെട്ട എല്ലാവരും ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ഓരോ കുറ്റവാളിയെയും വേട്ടയാടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ [&Read More

India

ഡൽഹി ചെങ്കോട്ട സ്ഫോടനം: ‘ഭീകരാക്രമണമടക്കം എല്ലാ സാധ്യതകളും പരിശോധിക്കുന്നു എൻഐഎയും എൻഎസ്ജിയും വിശദമായ

ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കിയ കാർ സ്ഫോടനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ​സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അമിത് ഷാ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ലോകനായക് ജയപ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിൽ നേരിട്ടെത്തി. ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വിവരങ്ങൾ കൈമാറി. ഭീകരാക്രമണ സാധ്യതയുൾപ്പെടെ അന്വേഷണത്തിൻ്റെ എല്ലാ കോണുകളും വിശദമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി അമിത് ഷാ പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കി. സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താനായി നാഷണൽ [&Read More

India

‘ബിഹാറില്‍ നിന്ന് ഇറ്റലിയിലേക്കും യാത്ര നടത്തട്ടെ സര്‍ക്കാര്‍ കുലുങ്ങില്ല’-അമിത് ഷാ

പട്ന: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോരി’ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടര്‍ പട്ടികയില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ നീക്കം ചെയ്തതിനാലാണ് രാഹുല്‍ ഗാന്ധി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. ബിഹാറിലെ അര്‍വാളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാഹുല്‍ ഗാന്ധിക്കു വേണമെങ്കില്‍ ബിഹാറില്‍നിന്ന് ഇറ്റലിയിലേക്കും യാത്ര നടത്താം. എന്നാല്‍, സര്‍ക്കാര്‍ കുലുങ്ങില്ല. നുഴഞ്ഞുകയറ്റക്കാരെ ഇവിടെ തുടരാന്‍ അനുവദിക്കില്ല’Read More

India

ഒരു ബിജെപി എംപി ബാക്കിയുണ്ടായാല്‍ മതി, ഒറ്റ പോപ്പുലര്‍ ഫ്രണ്ടുകാരനെയും വെറുതെവിടില്ല-അമിത് ഷാ

പാട്ന: കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് രൂപംകൊണ്ടതെന്നും, അന്ന് ആരും അവരെ നിരോധിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റ രാത്രി കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചത്. ഒരു ബിജെപി എംപി മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ഒരൊറ്റ പോപ്പുലര്‍ ഫ്രണ്ടുകാരനെയും വെറുതെവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ ദര്‍ഭംഗയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ”പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള ചങ്കുറപ്പ് കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. എന്നാല്‍, മോദി സര്‍ക്കാര്‍ നിരോധിക്കുക മാത്രമല്ല, നൂറിലധികം സ്ഥലങ്ങളില്‍ റെയ്ഡ് [&Read More

India

‘അമിത് ഷായുടെ ഭീഷണിയില്‍ ഞാന്‍ പേടിക്കില്ല, ഞാന്‍ അദ്വാനിയെ അറസ്റ്റ് ചെയ്ത ലാലുവിന്റെ

കിഷന്‍ഗഞ്ച്: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. അമിത് ഷാ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലാലു പ്രസാദ് യാദവിന്റെ മകനാണ് ഞാന്‍. അദ്ദേഹം അമിത് ഷായുടെ മേലാളന്മാരെ ഭയന്നിട്ടില്ലെങ്കില്‍ താനും ഒട്ടും ഭയക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. കിഷന്‍ഗഞ്ചിലെ കോചാധമന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘എന്റെ അച്ഛന്‍ അവരുടെ മേലാളന്മാരെ ഭയപ്പെട്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ എങ്ങനെ ഭയപ്പെടും?’Read More

India

‘ഇന്ത്യയില്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റം കാരണം’; വിദ്വേഷ പരാമര്‍ശവുമായി അമിത്

ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ജനസംഖ്യയിലുണ്ടായിട്ടുള്ള വര്‍ധനയ്ക്കു കാരണം വലിയ തോതിലുള്ള നുഴഞ്ഞുകയറ്റമാണെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഈ ജനസംഖ്യാമാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമിത് ഷാ ആരോപിച്ചു. ഡല്‍ഹിയില്‍ ‘ദൈനിക് ജാഗരണ്‍’ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ”പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഹിന്ദു ജനസംഖ്യ കുറയുന്നത് മതപരിവര്‍ത്തനം കാരണമല്ല. അവരില്‍ പലരും ഇന്ത്യയില്‍ അഭയം തേടിയതുകൊണ്ടാണ്. മറുവശത്ത്, [&Read More