കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശന വേളകളിലെ ഔദ്യോഗിക യോഗങ്ങളിൽ നിന്നും പ്രോട്ടോക്കോൾ ചുമതലകളിൽ നിന്നും മുതിർന്ന മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ ആരോപണം റിപ്പോർട്ട് ചെയ്തതിന് മക്തൂബ് മീഡിയക്കെതിരെ കേസെടുത്ത് ബംഗാൾ പൊലീസ്. ആരോപണമുന്നയിച്ച മഹുവ മൊയ്ത്രക്കെതിരെയും കേസെടുത്തിട്ടുണ്ട്. മക്തൂബ് മീഡിയയുടെ ലോഗിൻ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് എക്സിന് ബംഗാൾ പൊലീസ് കത്ത് നൽകിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്ത വിവരം മക്തൂബ് അധികൃതർ [&Read More
Tags :Amit Shah
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ച 21 കർഷകർക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. ഗുജറാത്തിലെ മോർബി ജില്ലയിലെ ജെറ്റ്പാർ ഗ്രാമത്തിൽ സെപ്റ്റംബർ 17Read More
‘വ്യാപകമായി വോട്ടർമാരെ വെട്ടിമാറ്റാൻ അമിത് ഷായുടെ നിർദ്ദേശം, ഇത് ഭരണഘടനയ്ക്കെതിരെയുള്ള കടന്നുകയറ്റം’: ജയ്റാം
ന്യൂഡൽഹി: രാജ്യസഭാ എം.പി കപിൽ സിബൽ അടക്കമുള്ളവർക്ക് എസ്.ഐ.ആറിന് രേഖ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതോടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും മീഡിയാ കമ്മിറ്റി ചെയർമാനുമായ ജയ്റാം രമേശ് രംഗത്തെത്തി. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) വ്യാപകമായ തോതിൽ വോട്ടർമാരെ ഒഴിവാക്കാൻ ഷാ നിർദ്ദേശിച്ച ഒന്നാണെന്നും, ദുർബലരായ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാനുള്ള “ഭരണഘടനയ്ക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും” ജയ്റാം രമേശ് ആരോപിച്ചു. എസ്.ഐ.ആർ പ്രക്രിയയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ പ്രീRead More
കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദർശനത്തിൽ മുസ്‌ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി; ഐക്യരാഷ്ട്രസഭയെ സമീപിച്ച് മഹുവ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശനവേളകളിൽ മുതിർന്ന മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക പരിപാടികളിൽ നിന്ന് മതത്തിന്റെ പേരിൽ ഒഴിവാക്കിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഓഫീസിലെ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള സ്പെഷ്യൽ റാപ്പർട്ടർ പ്രൊഫസർ നിക്കോളാസ് ലെവ്രാറ്റിനാണ് അവർ കത്തയച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അമിത് ഷായുടെ മൂന്ന് സന്ദർശനവേളകളിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരോട് ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാനോ [&Read More
ന്യൂഡൽഹി: പശ്ചിമ ബംഗാൾ കേഡറിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ബുഷ്റ ബാനോയ്‌ക്കെതിരായ നടപടിയിൽ സർക്കാരിന്റെയും അധികൃതരുടെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ വയർ’ സ്ഥാപക എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജൻ. സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കായി പങ്കുവെച്ച വീഡിയോയിൽ ‘അസ്സലാമു അലൈക്കും’ എന്ന് അഭിവാദ്യം ചെയ്തതിന്റെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കി ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ പൊതുവേദികളിൽ മതപരമായ മുദ്രാവാക്യങ്ങൾ പരസ്യമായി മുഴക്കാറുണ്ട്. എന്നാൽ, ‘നിങ്ങൾക്ക് [&Read More
‘മഹാരാഷ്ട്രയും കേരളവും തമിഴ്‌നാടുമുണ്ട്, എന്നിട്ടും എന്തുകൊണ്ട് ഗുജറാത്ത്?’; ചലച്ചിത്ര പുരസ്‌കാര വേദി മാറ്റത്തിൽ
മുംബൈ: കേന്ദ്ര ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ വേദി ഡൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ പ്രാധാന്യം കുറയ്ക്കാനും, പേരുകളും വേദികളും മാറ്റി തെറ്റിദ്ധരിപ്പിക്കുന്ന ചരിത്രം സൃഷ്ടിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചു. ഇന്ത്യൻ സിനിമയ്ക്ക് അടിത്തറ പാകിയ ദാദാസാഹേബ് ഫാൽക്കെയുടെ നാടായ മഹാരാഷ്ട്രയെയോ, സിനിമ നിർമാണത്തിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനമുള്ള കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ [&Read More
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ ഭരണകൂട നയങ്ങളെ നിരന്തരം വിമർശിക്കുന്ന മുൻ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആശിഷ് ജോഷിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് വിചാരണ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്(Read More
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ തുറന്നെഴുത്തുമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചതിന് പിന്നാലെ മുൻ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെ കാണാതായി(Read More
‘മോദിയും വാജ്‌പേയിയും വന്ദേമാതരം പൂർണമായി ആലപിച്ചിട്ടുണ്ടോ? അവരും ദേശവിരുദ്ധരാണോ’; അമിത് ഷായ്ക്ക് മറുപടിയുമായി
ന്യൂഡൽഹി: പാർട്ടി യോഗങ്ങളിൽ ദേശീയഗാനമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ‘ദേശവിരുദ്ധം’ എന്ന് വിമർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കപിൽ സിബൽ എം.പി. 1950 മുതൽ ബി.ജെ.പി നടത്തുന്ന ഔദ്യോഗികവും സ്വകാര്യവുമായ പരിപാടികളിൽ ഗാനം പൂർണ്ണമായി പാടാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ നരേന്ദ്ര മോദിയോ, പ്രധാനമന്ത്രിയായിരുന്ന സമയത്ത് അടൽ ബിഹാരി വാജ്‌പേയിയോ ഇത് പൂർണ്ണമായി ആലപിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് സിബൽ [&Read More
‘കോൺഗ്രസ് മുസ്‌ലിം പ്രീണനത്തിനായി വന്ദേമാതരം രണ്ടായി വിഭജിച്ചു; അത് രാജ്യവിഭജനത്തിനും വഴിയൊരുക്കി’: അമിത്
ന്യൂഡൽഹി: സർക്കാർ പരിപാടികളിൽ ‘വന്ദേമാതരം’ ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിക്കില്ലെന്ന കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ നിലപാട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ധീരദേശാഭിമാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അമിത് ഷാ ആരോപിച്ചു. കോൺഗ്രസ് പ്രീണന രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1937Read More