21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Ansiba Hasan

Entertainment

‘ബഹുമാനപ്പെട്ട ഠീം റോം, കോടതിയിൽ മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ നിൽക്കരുത്’; ടിനി ടോമിനെ പരിഹസിച്ച്

നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ, നടനെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ് രംഗത്ത്. ടിനി ടോമിന്റെ പേര് നേരിട്ട് പറയാതെ ‘ഠീം റോം’ എന്ന് അഭിസംബോധന ചെയ്താണ് നിഷാദ് തന്റെ സോഷ്യൽ മീഡിയ കുറിപ്പ് പങ്കുവെച്ചത്. കോടതിയിൽ ചെന്നിട്ട് മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ നിൽക്കരുതെന്നാണ് നിഷാദ് പരിഹാസരൂപേണ നൽകുന്ന ഉപദേശം. കോടതി നിർദേശവുമായി ബന്ധപ്പെട്ട വാർത്താ കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം. കോടതി സന്ദർശന ഭാഗ്യം സിദ്ധിച്ച സാഹചര്യത്തിൽ [&Read More

Kerala

‘മതസ്ഥാപനത്തിന്റെ പണം അവർക്കുള്ളതാണ്, അവിടെ വരുന്ന ഭക്തർക്കുള്ളതാണ്’; ചലച്ചിത്ര മേഖലക്ക് സംഭാവന ചെയ്യേണ്ടതല്ലെന്ന്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ക്ഷേത്ര സ്പോൺസർഷിപ്പ് വിവാദത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി നടി അൻസിബ ഹസൻ. ഏതൊരു മതസ്ഥാപനത്തിൻ്റെയും പണം അവിടെയെത്തുന്ന ഭക്തർക്കുള്ളതാണെന്നും അത് ചലച്ചിത്ര മേഖലയ്ക്ക് സംഭാവന ചെയ്യേണ്ടതല്ലെന്നുമുള്ള ഉറച്ച ബോധ്യത്തിലാണ് താൻ സംസാരിച്ചതെന്ന് അൻസിബ പറഞ്ഞു. എന്നാൽ, ഇതിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും വർഗീയ അധിക്ഷേപങ്ങളിലും നടി ശക്തമായ വിഷമം രേഖപ്പെടുത്തി. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മുസ്‌ലിമായതുകൊണ്ടാണ് താൻ ഇങ്ങനെ പറയുന്നതെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് [&Read More