02/06/2026
[fontresizer_tawhidurrahmandear_widget]

Tags :AQI

India

’ഡൽഹിയിൽ വന്നാൽ എനിക്ക് അലർജിയാണ്’; മലിനീകരണത്തിന്റെ ആഘാതം വെളിപ്പെടുത്തി നിതിൻ ഗഡ്കരിയും

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന മലിനീകരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങള്‍ താമസിക്കുമ്പോള്‍ തന്നെ തനിക്ക് അലര്‍ജി അനുഭവപ്പെടാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്നലെ തലസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചില്‍. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖലയില്‍ നിന്നാണെന്ന് മന്ത്രി സമ്മതിച്ചു. രാജ്യത്തിന്റെ വിദേശനാണ്യത്തിന്റെ വലിയൊരു പങ്കും ഫോസില്‍ ഇന്ധനങ്ങള്‍ക്കായി ചെലവഴിക്കുന്ന സാഹചര്യത്തില്‍ മലിനീകരണം കുറഞ്ഞ ബദല്‍ മാര്‍ഗ്ഗങ്ങളിലേക്ക് മാറേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. [&Read More

India

‘വലിയ ശതകോടീശ്വരന്മാര്‍ക്ക് വേണ്ടി നിയമങ്ങള്‍ മാറ്റിയെഴുതുന്നു’; മോദിക്കും അദാനിക്കും എതിരെ അര്‍ണാബ് ഗോസ്വാമി

ന്യൂഡല്‍ഹി: ബിജെപി അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി കേന്ദ്ര സര്‍ക്കാരിനും വ്യവസായി ഗൗതം അദാനിക്കുമെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. ആരവല്ലി മലനിരകളുടെ നാശവും രാജ്യത്തെ വായു മലിനീകരണവും ചൂണ്ടിക്കാട്ടിയാണ് അര്‍ണാബ് റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചകളിലൂടെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുപ്രീം കോടതിയെയും കടന്നാക്രമിച്ചത്. അദാനിക്കെതിരെ പരോക്ഷ വിമര്‍ശനം: 1.3 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ആരവല്ലി മലനിരകള്‍ വന്‍കിട ബിസിനസുകാര്‍ ലാഭത്തിന് വേണ്ടി തകര്‍ക്കുകയാണെന്ന് അര്‍ണാബ് ആരോപിച്ചു. അദാനി ഗ്രൂപ്പിനെ [&Read More