അര്ജന്റീന : അപ്രതീക്ഷിത പരിക്ക് കാരണം ഒരു സീസൺ മുഴുവൻ നഷ്ടമായെങ്കിലും, അവിശ്വസനീയമായ ഫോമിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരംഗം സൃഷ്ടിച്ച അർജന്റീന താരം എമിലിയാനോ ബുവൻഡിയ വീണ്ടും ദേശീയ ടീമിൽ ഇടം നേടി. ആസ്റ്റൺ വില്ലയുടെ മുന്നേറ്റനിരയിലെ ഈ മിന്നും താരം നവംബറിൽ നടക്കുന്ന അംഗോളയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള അർജന്റീനയുടെ സീനിയർ ടീമിലേക്ക് തിരികെ വിളിക്കപ്പെട്ടു. 2025 ജൂണിലെ ടീം പ്രഖ്യാപനത്തിന് ശേഷം താരത്തിന് ലഭിക്കുന്ന ആദ്യ വിളിയാണ് ഇത്. പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം [&Read More
Tags :Argentina football
‘അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നു’; ആരോപണവുമായി
കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിൽ എത്തിക്കുന്നുവെന്ന പ്രചാരണത്തിൻ്റെ മറവിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണത്തിൻ്റെ പേരിലുള്ള ഇടപാടുകളിലും എംപി ദുരൂഹത ആരോപിച്ചു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്‌പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ പുറത്തുവിടണമെന്നും ഹൈബി ആവശ്യപ്പെട്ടു. ‘കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് അപ്രത്യക്ഷമായി. കേരള ബ്ലാസ്‌റ്റേഴ്‌സും കൊച്ചി വിട്ടുപോകുകയാണെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഹോംഗ്രൗണ്ട് എന്ന നിലയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിരുന്ന വാടകയായിരുന്നു [&Read More
കൊച്ചി: ലയണൽ മെസിയും അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നവംബറിൽ കേരളത്തിലേക്ക് എത്തില്ല. സ്പോൺസർ ആൻ്റോ അഗസ്റ്റിൻ ആണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിശദീകരണം. കേരളം മത്സരത്തിന് സജ്ജമല്ലെന്നാണ് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബർ 17ന് അർജന്റീന കൊച്ചിയിൽ കളിക്കും എന്നായിരുന്നു സർക്കാരും സ്പോൺസറും നേരത്തെ അവകാശപ്പെട്ടിരുന്നത്. മാർച്ചിൽ മെസ്സി വരുമെന്ന് സ്പോൺസർ പറയുന്നു. [&Read More
ബ്യൂണസ് ഐറിസ്: കേരളത്തിലെ മെസി ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്ത. അര്‍ജന്റീന ടീം അടുത്ത മാസം കേരളത്തില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ ലാ നാസിയോണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. അര്‍ജന്റീനയുടെ നവംബറിലെ കേരള സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. അടുത്ത ഫിഫ വിന്‍ഡോയില്‍ (നവംബര്‍ 1018) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ സൗഹൃദമത്സരക്രമങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. അംഗോളയ്ക്ക് പുറമെ കേരളത്തില്‍ നടക്കേണ്ട മത്സരം മൊറോക്കോ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ നടത്താനാണ് നീക്കം നടക്കുന്നത്. താരങ്ങളുടെ ജോലി ഭാരവും ദീര്‍ഘമായ [&Read More